തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ പത്മ പുരസക്കാര നിര്‍ണ്ണയത്തിന്റെ അലകും പിടിയും മാറും വരെ സംസ്ഥാന സര്‍ക്കാറുകളുടെ ശുപാര്‍ശയായിരുന്നു പത്മ പുരസ്ക്കാരം ലഭിക്കാന്‍ അടിസ്ഥാനമായി വേണ്ടിയിരുന്നത്. ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനങ്ങലുടെ ലിസ്റ്റിലാണ് അവാര്‍ഡ് ലഭിച്ചവര്‍ സ്ഥാനം പിടിക്കുക. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും(1998) മോഹന്‍ലാലും (2001)തമിഴ്നാടിന്റെ ശുപാര്ശില് പത്മപുരസക്കാരം ലഭിച്ചവരാണ്. കേരളം മാറിമാറി ഭരിച്ച ഇടതു- വലതുമുന്നണി സര്‍ക്കാറുകള്‍ ഒരിക്കല്‍ പോലും ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തില്ല.
1975ല്‍ പത്മശ്രീ ലഭിച്ച ഗാനഗന്ധര്വന് 27 വര്‍ഷത്തിനു ശേഷം പത്മവിഭൂഷന് കിട്ടാനും കാരണം തമിഴ്നാടാണ്. അവര്‍ ശുപാര്ശചെയ്തതിനാല് തമിഴ്നാടിന്റെ പട്ടികയിലാണ് യേശുദാസ്. 2003 ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും തമിഴ് നാടിന്റ ശുപാര്‍ശയില്‍ പത്മ അവാര്‍ഡ് ലഭിച്ച മലയാള താരങ്ങളാണ്.
സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും (2019) കെ എസ് ചിത്രയ്ക്കും (2021) പത്മവിഭൂഷണ്‍ ലഭിച്ചത്.
മമ്മൂട്ടിയുടെ പേര് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്ക്കാരത്തിന് പരിഗണിക്കാതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തുവന്നിരുന്നു.
‘ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന് മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല് നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി’ എന്നായിരുന്നു സതീശന് ഫേസ്ബുക്കില്‍ കുറിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: