ന്യുദല്‍ഹി: ദല്‍ഹിയില്‍ വന്‍ സ്വര്‍ണവേട്ട. ഭാരത തപാല്‍ വകുപ്പിന് കീഴിലുള്ള ഫോറിന് പോസ്റ്റ് ഓഫീസില്‍ നിന്ന് പത്ത് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു. റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് 16.67 കിലോഗ്രാം സ്വര്‍ണവും 39.73 കിലോഗ്രാം വെള്ളിയും കണ്ടെടുത്തത്.
ഹോങ്കോങ്ങില്‍ നിന്നെത്തിയ പൊട്ടന്‍ഷ്യല്‍ മീറ്ററുകളിലാണ് സ്വര്‍ണവും വെള്ളിയും അടങ്ങിയ അലോയ് കണ്ടെത്തിയത്. ഏഴ് തവണയായി 56 പൊട്ടന്ഷ്യമീറ്ററുകളാണ് ഫോറിന് പോസ്റ്റ് ഓഫീസില്‍ എത്തിയത്. ഇവ പ്രവര്‍ത്തനക്ഷമമാണ്. ഇവയ്ക്കുള്ളിലെ സര്‍ക്യൂട്ട് ബോര്‍ഡുകള്‍ യഥാര്ത്ഥത്തിലുള്ളവയാണെന്നും അധികൃതര്‍ അറിയിച്ചു.
പാഴ്സലുകളുടെ പരിശോധനയില്‍ പായ്ക്കറ്റുകള്‍ക്ക് അമിത ഭാരമുണ്ടായതാണ് സംശയത്തിനിടയാക്കിയത്. പൊട്ടന്ഷ്യമീറ്ററുകളുടെയെല്ലാം പുറംചട്ടയില്‍ കറുത്ത പെയിന്റ് അടിച്ചിരുന്നു. ഇവ ചുരണ്ടി നോക്കിയപ്പോള്‍ സ്റ്റീലുപോലെ വെളുത്ത നിറത്തിലുള്ള ലോഹം കണ്ടെത്തി. തുടര്‍ന്ന് സ്പെക്ടോമീറ്ററുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അലോയ് ആണിതെന്ന് കണ്ടെത്തിയത്.
56 പൊട്ടന്‍ഷ്യല്‍ മീറ്ററുകളില്‍ നിന്ന് 16.67 കിലോഗ്രാം സ്വര്‍ണവും 39.73 കിലോഗ്രാം വെള്ളിയും കണ്ടെത്തി. ഈ സ്വര്‍ണക്കടത്തിന് പിന്നില്‍ വളരെ ആസൂത്രിതമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണത്തിന്റെ നിറത്തില്‍ വ്യത്യാസം വരുത്താനായി സ്വര്‍ണവും വെള്ളിയും പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയാണ് ഉപയോഗിച്ചത്. ഇതുപയോഗിച്ചാണ് പൊട്ടന്‍ഷ്യല്‍ മീറ്ററുകളുടെ പുറംചട്ടയുണ്ടാക്കിയത്. സംശയം ഇല്ലാതാക്കാന്‍ കറുത്ത പെയിന്റും അടിച്ചു, അവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: