ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കോളേജുകളുള്ളത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓള് ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് എഐഎസ്എച്ച്ഇ സര്‍വേ പുറത്തുവിട്ടത്.
സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തിനും മള്‍ട്ടിനാഷണല്‍ ടെക്നോളജി പാര്‍ക്കുകള്‍ക്കും പേരുകേട്ട നഗരത്തില്‍ 1,106 കോളേജുകള്‍ ആണുള്ളത്. തൊട്ടുപുറകെ ജയ്പുര്‍ – 703 ഹൈദരാബാദ് – 491, പൂനെ – 475, പ്രയാഗ്രാജ് – 398 എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്ളത്.
കോളേജ് ഡെന്‍സിറ്റി എന്ന് വിളിക്കപ്പെടുന്ന 1823 പ്രായപരിധിയിലുള്ള ഒരു ലക്ഷം ജനസംഖ്യയ്ക്ക് അനുസൃതമായി ഏറ്റവുമധികം കോളേജുകളുള്ളത് കര്‍ണാടകയിലാണ്. കര്‍ണാടക (66), തെലങ്കാന (52), ആന്ധ്രാപ്രദേശ് (49), ഹിമാചല്‍ പ്രദേശ് (47), പുതുച്ചേരി (53), കേരളം (46) എന്നിവയാണ് ഒരു ലക്ഷം ജനസംഖ്യയ്ക്ക് അനുസൃതമായി ഏറ്റവുമധികം കോളേജുകളുള്ള സംസ്ഥാനങ്ങള്‍.
കര്‍ണാടകയില്‍ ആകെ 4,430 കോളേജുകളാണുള്ളത്. ഇതില്‍ 704 എണ്ണം മാത്രമാണ് സര്‍ക്കാര്‍ കോളേജുകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്.
ഒബിസി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരുടെ എണ്ണത്തില്‍ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. 56,472 അധ്യാപകരാണ് സംസ്ഥാനത്ത് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത്. തമിഴ്നാട് ആണ് ഒന്നാം സ്ഥാനത്ത്. ഉയര്‍ന്ന കോളേജ് സാന്ദ്രതയുണ്ടെങ്കിലും കര്‍ണാടകയില്‍ ആണ്-പെണ് വിദ്യാര്‍ഥി പ്രവേശന അനുപാതം താരതമ്യേന കുറവാണ്. ആദ്യ 10 സംസ്ഥാനങ്ങളില്‍ 12,58,004 പുരുഷന്മാരും 11,78,536 സ്ത്രീകളുമുള്ള കര്‍ണാടക എട്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
രാജ്യത്തെ മൊത്തം അധ്യാപകരില്‍ 9.4 ശതമാനവും കര്‍ണാടകയിലാണ്. ഇന്ത്യയിലെ കോളേജുകളുടെ എണ്ണത്തില്‍ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളില്‍ രാജസ്ഥാന്, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: