ടൂര്‍ ട്രിപ്പിന് പേരുകേട്ട് സുവര്‍ണ്ണ ത്രികോണമായി അറിയപ്പെടുന്നത് വടക്കേയിന്ത്യയിലെ ദല്‍ഹി, ആഗ്ര, ജയ്പൂര്‍ ആണ്. എന്നാല്‍ ഇപ്പോള്‍ വാരണാസി, പ്രയാഗ് രാജ് എന്നിതിനൊപ്പം അയോധ്യാക്ഷേത്രം കൂടി എത്തിയതോടെ യോഗിയുടെ നാട്ടില്‍ ഒരു പുതിയ തീര്‍ത്ഥാടന ത്രികോണം ഉയരുകയാണ്.
സാധാരണ ദല്‍ഹിയിലെ കുത്തബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, ലോട്ടസ് ടെമ്പിള്‍ എന്നിവയും ആഗ്രയിലെ ആഗ്ര കോട്ട, താജ് മഹല്‍, ഫത്തേപൂര്‍ സിക്രി എന്നിവയും രാജസ്ഥാനിലെ ജയ് പൂരിലെ പിങ്ക് സിറ്റിയും ഹവാ മഹലും അമേര്‍ കോട്ടയും. സാധാരണ ഏഴ് ദിവസമാണ് ഈ ടൂര്‍.
പക്ഷെ യോഗി ആദിത്യനാഥിന്റെ യുപി ഇതിന് തത്തുല്യമായ ബദലാണ് ഉയര്‍ത്തിയിരിക്കുന്നത്. പിന്നെ ഹിന്ദു തീര്‍ത്ഥാടകരാണെങ്കില്‍ ഇത് ഒഴിവാക്കാനാവില്ല. പ്രയാഗ് രാജും വാരണാസിയും ഇപ്പോഴേ എല്ലാ വര്‍ഷവും കോടിക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നുണ്ട്. ഇതിന് പുറമെയാണ് അയോധ്യ രാമക്ഷേത്രത്തിന്റെ വരവ്. കഴിഞ്ഞ വര്‍ഷം മാത്രം യുപിയിലെ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 15 കോടി യാത്രികര്‍ എത്തിയിരുന്നു. ആകെ യുപിയില്‍ വന്ന 32 കോടി തീര്‍ത്ഥാടകരില്‍ പാതിയും ഇവിടെ എത്തി.
കാശി-വിശ്വനാഥ് ഇടനാഴി പണിതത് വാരണാസി ക്ഷേത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായി അയോധ്യയിലെ രാമക്ഷേത്രം ഉയര്‍ന്നിരിക്കുന്നു.
അയോധ്യയില്‍ ജനവരി 15 മുതല്‍ 25 വരെ ടാക്സി കാറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അയോധ്യയിലെത്തുന്നവരില്‍ 80 ശതമാനം പേരും തീര്‍ത്ഥാടകരുമാണ്.
മാത്രമല്ല, പ്രയാഗ് രാജും വാരണാസിയും അയോധ്യയും തമ്മില്‍ വ്യോമയാന ബന്ധവും ഉണ്ട്. യുപിയിലെ മൂന്ന് ക്ഷേത്ര നഗരങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പണിയാന്‍ ടാജ്, മാരിയറ്റ്, ഒബറോയ്, ലീല, ലളിത് ഹോട്ടലുകള്‍ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: