കൊച്ചി: ആളുകള്‍ സ്ക്രീനില്‍ കണ്ടാണ് പുകവലി തുടങ്ങുന്നതെന്ന് കരുതുന്നുണ്ടോയെന്ന് ഹൈക്കോടതി. സിനിമകളിലും ടെലി സീരിയലുകളിലും പുക വലിക്കുന്ന രംഗങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇങ്ങനെ വാക്കാല്‍ പറഞ്ഞത്. ഹര്‍ജി വിശദവാദത്തിനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റി.
പലപ്പോഴും സമപ്രായക്കാരുടെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് പുകവലി കൂടുതല്‍ പ്രേരിപ്പിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഇവരുടെ പരിഗണന കിട്ടുന്നതിനും മറ്റുമാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആരോഗ്യത്തിന് ഹാനികരം സ്ക്രീന്‍ മുഴുവന്‍ ഇതുപോലെ കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രദര്‍ശനവും, അന്താരാഷ്ട്ര സിനിമകളുടെയോ സിനിമകളിലൂടെയോ ഒടിടി പ്ലാറ്റ് ഫോമുകളിലുടെയുമെല്ലാം ഇത്തരം രംഗങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടണ്ടണ്ട്. ഇത്തരം ആവശ്യം ഉന്നയിക്കുന്ന ഹര്ജിക്കാര്ക്കൊപ്പമാണെന്നും കുട്ടികളെ പുകവലിയില്‍ നിന്നും മദ്യപാനത്തില്‍ നിന്നും, പ്രത്യേകിച്ച് മയക്കുമരുന്നില്‍ നിന്നും അകറ്റാന്‍ എന്തെങ്കിലും നടപടിയെടുക്കുന്നത് മൂല്യവത്താണെങ്കില്‍ സാധ്യമകണമെന്നും ഹൈക്കോടതി പറഞ്ഞൂ. കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് ടൈറ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: