ആലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച കേസില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അറസ്റ്റില്‍. ഡിവൈഎഫ് ഐയുടെ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യനടക്കം അഞ്ചുപേരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തോട്ടപ്പള്ളി ആനന്ദ ഭവനിൽ 27 കാരനായ നന്ദു ശിവാനന്ദാണ് കൊല്ലപ്പെട്ടത്. തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് നന്ദു ശിവാനന്ദനെ ജഗത് സൂര്യന്റെ സംഘം ആക്രമിച്ചിരുന്നു. മുൻ വൈരാഗ്യമാണ് കാരണമായി പറയുന്നത്.
ഉത്സവത്തിന് ശേഷം ശേഷം മടങ്ങിപ്പോനയ ജഗത് സൂര്യൻ അടക്കം അഞ്ചംഗ സംഘം മാത്തേരി ആശുപത്രിക്ക് മുന്നിൽ വെച്ച് നന്ദു ശിവാനന്ദിനെ ആക്രമിച്ചു.. ഡി.വൈ.എഫ്.ഐ ഏരിയാ നേതാവ് ജഗത് സൂര്യന് തന്റെ ഹെല്‍മറ്റ് ഉപയോഗിച്ച് നന്ദു ശിവാനന്ദിന്റെ തലക്കടിച്ചു എന്നാണ് പോലീസിന് ലഭിച്ച മൊഴി.
ജഗത് സൂര്യനെ കൂടാതെ അർജുൻ, ഇന്ദ്രജിത്ത്, സഹോദരങ്ങളായ സജിത്, സജി എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദു ശിവാനന്ദിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.എങ്കിലും രക്ഷപ്പെടുത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: