Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇതിഹാസത്തിന്റെ തുടര്‍ച്ചയാകുന്ന രാമരാജ്യം

രഘുവംശ സുധാംബുധി...

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jan 29, 2024, 06:22 pm IST
inSamskriti

സൂര്യവംശത്തിന്റെ മഹത്വാതിരേകം നാം അടുത്തറിയുന്നത് കാളിദാസന്റെ രഘുവംശം മഹാകാവ്യത്തില്‍ നിന്നാണ്. കാളിദാസന്‍ ദിലീപന്‍ എന്ന ദീര്‍ഘബാഹുവില്‍ നിന്നും സൂര്യ (ഇക്ഷാകു) വംശചരിതം പറഞ്ഞു തുടങ്ങുന്നു. ദിലീപിന്റെയും സുദക്ഷിണയുടെയും പുത്രനാണ് രഘു. ശാസ്ത്രങ്ങളുടെയും ശത്രുക്കളുടെയും അന്തം വരെ പോകാന്‍ സമര്‍ത്ഥന്‍ എന്നാണ് രഘു ശബ്ദത്തിന് അര്‍ഥം. രഘുവംശ തിലകമാണ് ശ്രീരാമചന്ദ്രന്‍. അതായത് ധിഷണയും ധീരതയും വേണ്ടത്ര ഉള്ളവന്‍.

ഭാരതീയ സംസ്‌കാരത്തിന്റെ മഹാത്മ്യം തെളിയിക്കുന്ന ജീവിതാദര്‍ശങ്ങളാണ് രഘുവംശത്തിലൂടെ മഹാകവി പറയുന്നത.് ദിലീപന്‍ മുതല്‍ അഗ്നിവര്‍ണന്‍ വരെയുള്ള രാജാക്കന്മാരുടെ ചരിതം ‘ആജന്മശുദ്ധന്മാരും ആഫലോദയകര്‍മന്മാരു’മാണിവര്‍. സൗന്ദര്യപരവും ധാര്‍മികവും ചിന്താപരവുമായ സംസ്‌ക്കാരധാരയാണ് പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നത.് പ്രത്യേകമായും സൂര്യവംശത്തില്‍. നോക്കുക:

ത്യാഗായ സംഭൃതാര്‍ഥാനാം
സത്യായ മിതഭാഷിണാം
യശസേ വിജിഗീഷൂണാം
പ്രജായൈ ഗൃഹമേധിനാം
ശൈശവേളഭ്യസ്ത വിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ദ്ധകേ മുനിവൃത്തീനാം
യോഗേനാന്തേ തനുത്യജാം
(രഘുവംശം)

ത്യാഗത്തിനായി മാത്രം ധനം സമ്പാദിച്ചവര്‍, സത്യത്തിനുവേണ്ടി മിത ഭാഷണം ശീലിച്ചവര്‍, വാര്‍ദ്ധക്യത്തില്‍ മുനിവൃത്തി ശീലിച്ചവര്‍, യോഗം കൊണ്ട് ദേഹത്യാഗം ചെയ്തവര്‍, ജീവിതത്തിലും മരണത്തിലും ഒരേ പോലെ ആദര്‍ശവാന്മാര്‍. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമഹിമ കാളിദാസന്‍ അവതരിപ്പിക്കുന്നത് നോക്കുക:

ജേതാരം ലോകപാലാനാം
സ്വമുഖൈരര്‍ച്ചിതേശ്വരം
രാമസ്തുലിതകൈലാസ-
മരാതിം ബഹ്വമന്യത

ലോകപാലന്മാരെ ജയിച്ചവനും സ്വന്തം തലകളറുത്ത് മഹേശ്വരനെ ആരാധിച്ചവനും കൈലാസമെടുത്ത് അമ്മാനമാടിയവനുമായ ആ ശത്രുവായ രാവണനെ ശ്രീരാമന്‍ ബഹുമാനിച്ചു. ഇതാണ് മഹാത്മാക്കളുടെ മാര്‍ഗം.

ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്‌നങ്ങളിലൊന്നാണ് രാമരാജ്യം. ഒരു രാഷ്‌ട്രപിതാവിനു മാത്രമല്ല രാഷ്്രടബോധമുള്ള അതീവ സാധാരണക്കാരനുപോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ത്ഥനയുണ്ടാവുക സ്വാഭാവികം. ഉത്തമ ഭരണാധിപനില്ലാത്ത രാജ്യത്തിനു സംഭവിക്കുന്ന ദുരനുഭവങ്ങള്‍ ഇങ്ങനെ: അരചനില്ലാത്തിടത്ത് മേഘം വര്‍ഷിക്കുകയില്ല.

പിതാവിന്റെ ചൊല്‍പ്പടിക്ക് പുത്രന്‍ വര്‍ത്തിക്കുകയില്ല. നാഥനില്ലെങ്കില്‍ കൃഷിനാശം. ദേഹരക്ഷയും സ്വത്തുസംരക്ഷണവുമുണ്ടാവില്ല. ഉത്സവങ്ങള്‍, സഭകള്‍ എന്നിവ നടക്കുകയില്ല. സംന്യാസിമാര്‍ പ്രവേശിക്കുകയില്ല, ശാസ്ത്രജ്ഞര്‍, പ്രസംഗകര്‍ എന്നിവര്‍ ഓടി രക്ഷപ്പെടും.

രാമരാജ്യത്തിന്റെ വിലോഭനീയത വസിഷ്ഠന്‍ ഇങ്ങനെ ഉപസംഹരിക്കുന്നു:

‘രാജാ സത്യം ച ധര്‍മശ്ച
രാജാ കുലവതാം കുലം
രാജാ മാതാപിതാ ചൈവ
രാജാ ഹിതകരോ നൃണാം’
രാമരാജ്യത്തില്‍ വിധവകള്‍ ഉണ്ടാകില്ല. ആര്‍ക്കും വ്യാധികളില്ല. പ്രായമായവര്‍ക്ക് ബാലകരുടെ മരണാനന്തരക്രിയകള്‍ ചെയ്യേണ്ടി വരില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്ന കരുതലും രക്ഷയും ശ്രദ്ധേയം.

ശ്രീരാമന്‍ പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രേ. കാലഗണന അതിശയോക്തിപരം. നന്മ നിറഞ്ഞ ഹ്രസ്വകാലത്തെ സുഖാനുഭവങ്ങള്‍ക്ക് നാശമുണ്ടാകുന്നത് താങ്ങാന്‍ സാധാരണ മനസ്സിന് കഴിയില്ല. 30 വര്‍ഷം ഒരു മാസം 20 ദിവസം രാമന്‍ രാജ്യം ഭരിച്ചുവെന്ന് രാമായണ ഗവേഷകര്‍. പാപഭീതിക്കും സംഘനീതിക്കും ദൈവപ്രീതിക്കുമായി ഒരു രാമരാജ്യം ഇതിഹാസത്തിന്റെ തുടര്‍ച്ചയായി ഇവിടെ ഉണ്ടാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

(അവസാനിച്ചു)

Tags: ramarajyaരഘുവംശ സുധാംബുധി...continuationlegend
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

India

തന്നില്‍ തന്നെ വിശുദ്ധി നിറയ്‌ക്കാനുള്ള ശ്രമമാണ് മോദി 11 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ചെയ്തതെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്

Main Article

രാമരാജ്യത്തിലേക്ക് ഒരു സ്വര്‍ഗവാതില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.