പാട്ന : ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ നടപടി കടുപ്പിച്ച് ഇഡി. കാലിത്തീറ്റ കുംഭ കോണ കേസിന് പിന്നാലെ ജോലിക്ക് ഭൂമി അഴിമതി കേസില്‍ ഇഡി നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് ഇഡി ഇടപെട്ടത്.
റാബറിദേവിയേയും പെണ്‍മക്കളേയും ചോദ്യം ചെയ്ത് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ലാലുവിനും തേജസ്വിക്കും നോട്ടീസ് നല്‍കിയത്. ലാലുപ്രസാദ് യാദവിനെ ഇന്ന് ചോദ്യം ചെയ്യുന്ന ഇഡിക്ക് മുന്നിലേക്ക് നാളെ ഹാജരാകാന്‍ തേജസ്വിക്കും നിര്‍ദ്ദേശമെത്തി.
അതേ സമയം അഴിമതി നടത്തിയ ലാലുവിന് ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് ബിജെപി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: