തിരുവനന്തപുരം: ഊരമ്പിൽ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ. കേരളാ-തമിഴ്‌നാട് അതിർത്തി പ്രദേശമാണ് ഊരമ്പിൽ. സംഭവത്തിൽ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി രാമർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങൾ, ഇരുചക്ര വാഹനങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ കള്ള് വിൽപ്പന നടത്തുന്നത് നടത്തുന്നത് എക്‌സൈസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നിർമ്മാണ കേന്ദ്രത്തിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം അതിർത്തി പ്രദേശത്തെ ഊരമ്പിന് സമീപം വീട് വാടകയ്‌ക്ക് എടുത്താണ് കള്ള് നിർമ്മാണം നടത്തി വന്നിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
സംഘത്തെ ഒരാഴ്ചയോളം നിരീക്ഷിച്ച് വിൽപ്പന നടത്തുന്നത് വ്യാജമായി നിർമ്മിക്കുന്ന കള്ളാണെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു കഴിഞ്ഞദിവസം വൈകിട്ട് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പ്രതി കള്ള് വിൽപ്പനയ്‌ക്കായി ഇറങ്ങിയപ്പോഴായിരുന്നു പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ പുറത്തേക്ക് പോയിരുന്നു. പരിശോധനയിൽ 60 ലിറ്റർ വ്യാജ കള്ളും 45 ലിറ്റർ വ്യാജ അക്കാനിയും കള്ളിന് നിറം നൽകുന്ന രാസവസ്തുക്കളും രണ്ട് കിലോ സാക്കറിനും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: