തിരുവനന്തപുരം: ചരിത്ര വസ്തുതകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമം വേണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
വേണാട്ടിലെ പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ ശാലയുടെ ആചാര്യന്മാര് താമസിച്ചിരുന്നതും ഉമയമ്മ റാണിയുടെ ആസ്ഥാനമായിരുന്ന പുത്തന്‍കോട്ട നിലനിന്ന മരതകരത്നം കുന്നിലേക്ക് (എംആര്‍ ഹില്‍) തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് നടത്തിയ ഹെറിറ്റേജ് വോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രകാരന് ഡോ. എം.ജി. ശശിഭൂഷണ്‍ നേതൃത്വം നല്കി.
ഹെറിറ്റേജ് വോക്ക് കോര്‍ഡിനേറ്റര്‍ അനില്‍ നെടുങ്ങോട് അധ്യക്ഷനായി. ചരിത്രകാരന് പ്രതാപന് കിഴക്കേമഠം, മുന്‍ എംഎല്‍എ കെ. മോഹന്‍കുമാര്‍, ഡോ. എന്‍.വി. ഗോപകുമാര്‍ എന്‍.കെ., വിജയകുമാര്‍, കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്, അനന്തപുരം മണികണ്ഠന്, ടി.എന്‍. പുരം വിജയകുമാര്‍, കുര്യാത്തി ശശി, സേവ്യര്‍ ലോപ്പസ്, തിരുവിതാംകൂര്‍ ജനകീയ ട്രസ്റ്റ് ഭാരവാഹികള്‍ നേതൃത്വം നല്കി. എന്‍.കെ. വിജയകുമാര്‍ രചിച്ച വേണാട്ടടികളും പുത്തന്‍ കോട്ടയുമെന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് മുന്‍ എംഎല്‍എ കെ. മോഹന്‍കുമാര്‍ ആദ്യ പ്രതി സ്വീകരിച്ചു. അനന്തപുരി പബ്ലിക്കേഷന്‍സാണ് പ്രസാധകര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: