സില്ചാര്: നിരോധിത തീവ്രവാദ സംഘടനയായ കാതാംപൂര് ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (കെഎല്‍ഒ) രണ്ട് കേഡര്‍മാരെ വന്‍തോതില്‍ സ്ഫോടക വസ്തുക്കളുമായി പോലീസ് അറസ്റ്റ് ചെയ്തു. കൊക്സഗുരി ഗ്രാമത്തിലെ രവീന്ദ്ര ബര്മന്, പ്രസന്‍ജിത് ബര്മന് എന്നിവരെയാണ് ആസാമിലെ കൊക്രജാര്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചത്. എന്നാല്‍, രഹസ്യ വിവരത്തെത്തിടര്ന്ന് ജില്ലാ പോലീസ് മേധാവി പുഷ്പരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സംഘവുമായെത്തി ഇവരെ പിടികൂടുകയായിരുന്നു. തെരച്ചിലിനിടെയാണ് നിരവധി ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളും (ഐഇഡി) നാടന്‍ ബോം
ബുകളും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: