- കൊച്ചി: മണിപ്പുരില്‍ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുംസാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറകാല പ്രഭാകര്‍.. അന്തരിച്ച കവി എസ്.രമേശന്റെ ഓര്‍മയ്‌ക്കു പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാകര്‍.
മണിപ്പുര്‍ ഇപ്പോഴും സാധാരണ നിലയിലേക്കു മടങ്ങിവന്നിട്ടില്ല. ഇപ്പോഴിത് തടഞ്ഞില്ലെങ്കില്‍ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങള്‍ നടക്കാം. എവിടെ നടന്നാലും കേരളത്തില്‍ നടക്കില്ല എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകരുത്”പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രഭാകര്‍ പറഞ്ഞു.











