ചേര്‍ത്തല: പുതുക്കി പണിത യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ച് വിമുക്തഭടന്മാര്. 1914 മുതല്‍ 1919 വരെ നടന്ന ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ചേര്‍ത്തല സ്വദേശികളായ 112 പേരുടെ ഓര്‍മ്മക്കായാണ് താലൂക്ക് ഓഫീസ് വളപ്പില്‍ സ്മാരകം സ്ഥാപിച്ചത്. തകര്‍ച്ചയുടെ വക്കിലായിരുന്ന സ്മാരകമാണ് എക്സ് സര്‍വ്വീസ് മെന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടൈല്‍ പാകി മോടിപിടിപ്പിച്ചത്.
റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം ചേര്‍ന്ന സ,മ്മേളനം തഹസില്‍ദാര്‍ മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുശീലന് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ശശിക്കുട്ടന്‍, സെക്രട്ടറി വി. രാജന്, എസ്. അനില്‍കുമാര്‍, രാമചന്ദ്ര പണിക്കര്‍, എം.എസ്. സിജു, നാരായണന് തേരോത്ത്, മഹേശന്പിള്ള, പിപ്സണ്‍ മാത്യു, ഉണ്ണിക്കൃഷ്ണന്, ഭക്തവത്സലന്, വര്‍ഗീസ്, രാമചന്ദ്രപിളള, പൊന്നപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: