തിരുവനന്തപുരം: സിആര്‍പിഎഫിന്റെ രണ്ട് സംഘം തിരുവനന്തപുരത്ത് അടിയന്തരമായി എത്തിച്ചേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു. അഞ്ച് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സായുധധാരികളായ സിആര്‍പിഎഫ് സംഘം എത്തിയിരിക്കുന്നത്. ആകെ 55 ആയുധധാരികളാണ് സംഘത്തിലുണ്ടാവുക. ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ ഗാര്‍ഡും എത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനി ഗവര്‍ണര്‍ക്ക് കേരള പൊലീസിന്റെ സുരക്ഷ ഉണ്ടാവില്ല.
ഇസെഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ട സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷയാണിത്. സിആര്‍പിഎഫിന്റെ പള്ളിപ്പുറം ക്യാമ്പില്‍ നിന്നാണ് സംഘം എത്തിയത്. രണ്ട് കമാന്റിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഗവര്‍ണ്ണറുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ റോട്ടറി ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരക്ഷയുമായി സിആര്‍പിഎഫ് സംഘം എത്തിയത്. അതുപോലെ ഗവര്‍ണറുടെ വസതിയായ രാജ് ഭവന് മുന്പില് എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഏറ്റെടുത്തിരിക്കുകയാണ്.
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുണ്ട്്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കും
കൊല്ലത്ത് ഒരു ആശ്രമത്തിന്റെ പരിപാടിക്ക് പോകുകയായിരുന്ന ഗവര്‍ണറെ നിലമേലില്‍ വെച്ച് എസ് എഫ്ഐക്കാര്‍ തടഞ്ഞ് കരിങ്കൊടി കാട്ടുകയായിരുന്നു. ഉടനെ അവിടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണറും വിദ്യാര്‍ത്ഥികളുടെ അരികിലേക്ക് നീങ്ങി. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഇത്രയ്ക്കധികം പൊലീസുകാര്‍ ഉണ്ടായിട്ടും എങ്ങിനെയാണ് എസ് എഫ് ഐക്കാര്‍ക്ക് കരിങ്കൊടികാണിക്കാന്‍ കഴിഞ്ഞത്? എന്ന ഗവര്‍ണ്ണറുടെ ചോദ്യത്തിന് മുന്പില് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂളിപ്പോയിരുന്നു. താന്‍ എവിടേക്കുമില്ലെന്നും ഈ എസ് എഫ് ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്താലേ താന്‍ വരൂ എന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഗവര്‍ണ്ണര്‍ അടുത്ത് ഒരു കടയുടെ മുന്പില് കസേരയിട്ട് ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസിന് ഗത്യന്തരമില്ലാതെ എസ്എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: