ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 100 പുതിയ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി ശനിയാഴ്ച പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംരംഭത്തിന് കാര്യമായ പിന്തുണയാണ് നല്ക്കുന്നതെന്നും അദേഹം പറഞ്ഞു.
ബദൗണിലെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി, മറ്റ് എട്ട് ജില്ലകളിലും ഇത്തരം ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് ഉടന്‍ തറക്കല്ലിടുമെന്നും 37 പ്ലാന്റുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
ഏകദേശം 135 കോടി രൂപ മുതല്‍മുടക്കില്‍ 50 ഏക്കറിലാണ് ഇത് വികസിപ്പിച്ചതെന്നും പ്രതിദിനം 14 ടണ്‍ കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുമെന്നും ബദൗണിലെ പുതിയ പ്ലാന്റിന്റെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യവെ അദ്ദേഹം പറഞ്ഞു. ബയോഗ്യാസ് ഉപയോഗം കറ്റകത്തിച്ചുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വളരെ ഉപയോഗപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിന് സംഭവിച്ചിരിക്കുന്നത് വലിയ മാറ്റമാണ്. രോഗ ബാധ്യത സംസ്ഥാനത്തില്‍ നിന്ന് ഇന്ന് എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനമായി യുപി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: