പട്ന (ബീഹാര്‍): നിതീഷ് കുമാര്‍ വീണ്ടും ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, 2025ല്‍ ബിജെപി സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബീഹാര്‍ മുഖ്യമന്ത്രി ഗതികിട്ടാത്ത ആത്മാവിനെ പോലെയാണെന്നും അദേഹം വിശേഷിപ്പിച്ചു.
2025ല്‍ ബീഹാറില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. 2024ല്‍ ബിഹാറിലെ ജനങ്ങള്‍ ലോക്സഭയിലും 2025ല്‍ ബിഹാറിലും ബിജെപിക്ക് വോട്ട് ചെയ്യും. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ഞാന്‍ നിരീക്ഷിക്കുകയാണെന്നും
അദേഹം പറഞ്ഞു.
2022ല്‍ ബിഹാറില്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ്, മൂന്ന് ഇടത് കക്ഷികള്‍ എന്നിവരടങ്ങുന്ന മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു നേതാവ് ബിജെപിയുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് നിതീഷ് കുമാര്‍ ഗതികിട്ടാത്ത ആത്മാവിനെ പോലെയാണെന്നായിരുന്നു കേന്ദ്രമന്ത്രി മറുപടി. ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ വികാസത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ ബിജെപി തീര്‍ച്ചയായും ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ ഇനി എന്ത് എന്നതിന് ഉത്തരം പറയേണ്ടത് ലാലു യാദവോ, ആര്‍ജെഡിയോ, തേജസ്വി യാദവോ, നിതീഷ് കുമാറോ ആണ്. തങ്ങള്‍ വിട്ടുപോയെന്നൊ പോകുമെന്നോ ലാലു യാദവോ നിതീഷ് കുമാറോ പറഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: