മോസ്‌കോ : ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ തന്റെ ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഭാരതത്തിന് അന്താരാഷ്‌ട്ര രംഗത്ത് അർഹമായ സ്വാധീനം ഉണ്ടെന്നും ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സജീവ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
75-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച പുടിൻ ഭാരതവുമായുള്ള “പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിനെ” അഭിനന്ദിച്ചു. “നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുന്നു. സംയുക്ത ശ്രമങ്ങളിലൂടെ, റഷ്യയും ഭാരതവും തമ്മിലുള്ള സഹകരണം വ്യവസ്ഥാപിതമായി വർധിപ്പിക്കുന്നത് തുടരുമെന്ന് ഉറപ്പുണ്ട് ” – പുടിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യൻ വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് കലിനിൻഗ്രാഡ് മേഖലയിലെ സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കവേ, റഷ്യൻ പ്രസിഡൻ്റ് പുടിൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ” സ്വതന്ത്ര ബാഹ്യ അന്താരാഷ്‌ട്ര നയം” പിന്തുടരുന്നതിന് ഭാരതത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: