കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം മനം മടുത്താണ് കിറ്റെക്സ് സാബു തന്റെ പുതിയ പ്ലാന്റ് തെലുങ്കാനയില്‍ ആരംഭിച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറിയാണ് കിറ്റെക്സ് സാബു തെലുങ്കാനയില്‍ സ്ഥാപിച്ചത്.
പക്ഷെ കഴിഞ്ഞ ദിവസം കിറ്റെക്സ് സാബു കേരളത്തില്‍ തിരിച്ചെത്തി. പിണറായി സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍. ഇത് ഇടത് ക്യാമ്പില്‍ വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്. കുന്നത്തുനാട് എന്ന നിയമസഭാ മണ്ഡലത്തില്‍ ഒതുങ്ങിനിന്ന ട്വന്റി ട്വന്റി എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ കേരളത്തില്‍ മുഴുവനുമായി പടര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കിറ്റെക്സ് സാബു. ഇപ്പോള്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നാല് പഞ്ചായത്തുകള്‍ ഭരിയ്ക്കുന്നത് കിറ്റെക്സ് സാബു നേതൃത്വം നല്കുന്ന ട്വന്റി ട്വന്റിയാണ്.
കഴിഞ്ഞ ദിവസം പുതൃക്കയില്‍ നടന്ന ട്വന്റി ട്വന്റി സമ്മേളനത്തില്‍ കിറ്റെക്സ് സാബു നടത്തിയ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തിനെതിരെ പിണറായി സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. ആദ്യം 153എ എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പിന്നീട് അത് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാക്കി മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: