(കൃഷ്ണാര്‍ജുന സംവാദം)
എന്റെ ജന്മം ഉണ്ടായ പോലെ തന്നെയല്ലേ അങ്ങയുടെ ജന്മവും?
അല്ല അര്‍ജുനാ, ഞാന്‍ ജന്മമില്ലാത്തവനും, നാശമില്ലാത്തവനും ജീവികളുടെ ഈശ്വരനുമാണ്. എങ്കിലും എന്റെ പ്രകൃതിയെ സ്വാധീനമാക്കി, എന്റെ യോഗമായാശക്തികൊണ്ട് ഞാന്‍ രൂപം ധരിക്കുന്നു.
അങ്ങ് പ്രകടമാവുന്നതെപ്പോഴൊക്കെയാണ്?
ഭാരതാ, എപ്പോഴെല്ലാം ധര്മ്മത്തിന് ക്ഷയവും അധര്മ്മത്തിന് വൃദ്ധിയും ഉണ്ടാകുന്നോ, അപ്പോഴെല്ലാം ഞാന്‍ സ്വയം രൂപമെടുത്ത് ലോകത്തില്‍ പ്രത്യക്ഷനാവുന്നു.
അങ്ങ് അവതാരമെടുക്കുന്നതിന്റെ പ്രയോജനമെന്താണ്?
സജ്ജനങ്ങളെ രക്ഷിക്കാനും, ദുഷ്ടന്മാരെ നശിപ്പിക്കാനും, ധര്‍മ്മത്തെ സംസ്ഥാപിക്കാനും വേണ്ടി ഞാന്‍ യുഗംതോറും അവതരിക്കുന്നു.
ഇങ്ങനെ വീണ്ടും വീണ്ടും ജന്മം (അവതാരം) എടുക്കുന്നതുകൊണ്ട് അങ്ങ് ബന്ധിക്കപ്പെടുന്നില്ലേ?
ഹേ അര്‍ജ്ജുന! എന്റെ ജന്മവും കര്‍മവും ദിവ്യമാണ്; നിര്‍മ്മലവും അലൗകികവുമാണെന്നര്ത്ഥം. ഇപ്രകാരം യാതൊരു മനുഷ്യന് തത്ത്വത്തില്‍ അറിയുന്നുവോ, അവന് ശരീരം ത്യജിച്ചു കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു ജന്മമെടുക്കുന്നില്ല, മാത്രമല്ല, എന്നെത്തന്നെ പ്രാപിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: