കൊട്ടിയം: എട്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ചെല്ലപ്പന് നായരെന്ന തൊണ്ണൂറ്റിനാലുകാരനെ തേടി അംഗീകാരമെത്തി. എണ്‍പത് വര്‍ഷമായി തോറ്റംപാട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വടക്കേ മൈലക്കാട് പുന്നവിളകിഴക്കതില് സ്വാമി ചെല്ലപ്പന് നായരാണ് കേരളാ ഫോക്ലോര് അക്കാദമിയുടെ പുരസ്കാരത്തിന് അര്‍ഹനായത്.
ചെല്ലപ്പന് നായര്‍ തോറ്റംപാട്ടിനെ പ്രോത്സാഹിപ്പിക്കുകയും കല അന്യംനിന്നു പോകാതിരിക്കാന്‍ മക്കളും ചെറുമക്കളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. പതിമൂന്നാം വയസിലാണ് അദ്ദേഹം തോറ്റംപാട്ട് തുടങ്ങിയത്. മീനാട്, മുണ്ടുചിറ, ഭരണിക്കാവ് എന്നിവിടങ്ങളിലെ തോറ്റംപാട്ട് ആശാന് ഇദ്ദേഹമായിരുന്നു. ചെല്ലപ്പന് നായരുടെ ശിഷ്യരില്‍ പലരും ഇന്ന് ആശാന്മാരാണ്.
ക്ഷേത്രങ്ങള്‍ നല്കിയ ഉപഹാരങ്ങളല്ലാതെ മറ്റൊന്നും, അവശകലാകാര പെന്ഷന് പോലും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇളയ മകളും എഴുത്തുകാരിയുമായ ഡോ. സുഷമാ ശങ്കര്‍ അച്ഛനെക്കുറിച്ച് അച്ചന് തമ്പുരാന് എന്ന പേരില്‍ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂത്ത മകള്‍ സുധര്മണിയമ്മയൊടൊപ്പമാണ് താമസം. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സമിതിയുടെ പ്രത്യേക പുരസ്കാരത്തിനും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. നാല്പത്തൊന്നു ദിവസം കൊണ്ടാണ് തോറ്റംപാട്ട് പാടി തീര്‍ക്കുന്നത്. ഇന്നും വായ്മൊഴിയിലൂടെയാണ് തോറ്റം പാട്ട് പ്രചരിക്കുന്നത്. വരമൊഴിയില്‍ പാട്ടുണ്ടായില്ല. തോറ്റംപാട്ട് പാടുന്നവര്‍ ക്ഷേത്രത്തിന്റെ നാലുചുമരുകള്ക്കുള്ളിലല്ലാതെ പുറത്ത് അതിന്റെ വരികള്‍ പാടാറില്ല. പാടിയാല്‍ ദോഷം ഭവിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: