Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട്, ഉജ്ജ്വലമായി തുടങ്ങി; ഇംഗ്ലണ്ട് പുറത്തായത് 246ന്, ഭാരതം ഒന്നിന് 119

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 12:53 am IST
in Cricket

ഹൈദരാബാദ്: അതിവേഗം സ്‌കോര്‍ ചെയ്യുന്ന ബാസ്‌ബോള്‍ ശൈലിയുമായി ഭാരതത്തിനെതിരെ ഇറങ്ങിയ ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ തിരിച്ചടി. ഭാരതത്തിന്റെ സ്പിന്‍ കരുത്തില്‍ ബാസ്‌ബോള്‍ പട പൂച്ചകളായി പതുങ്ങി. ഒടുവില്‍ ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ അതിവേഗ സ്‌കോറിങ് എങ്ങനെയെന്ന് കാട്ടിക്കൊടുത്ത് ഭാരതം ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. കരുത്തന്‍ തുടക്കത്തിനിടെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി.

സ്‌കോര്‍: ഇംഗ്ലണ്ട്- 246/10(64.3); ഭാരതം- 119/1(23)

തട്ടുപൊളിപ്പന്‍ പ്രകടനവുമായി തുടങ്ങിയ ഇംഗ്ലണ്ടിനെ ഭാരത സ്പിന്നര്‍മാരാണ് വിരിഞ്ഞുകെട്ടിപൂട്ടിയത്. തുടര്‍ന്നായിരുന്നു യശസ്വി ജയ്‌സ്വാളിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആക്രമണോത്സുക തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 70 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഒമ്പത് ബൗണ്ടറികളുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയില്‍ 76 റണ്‍സെടുത്ത് ക്രീസിലുണ്ട്. 43 പന്തില്‍ 14 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആണ് ഒപ്പമുള്ളത്. തുടക്കം മുതലേ വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്ന ശൈലിയുമായാണ് ഭാരത ഓപ്പണര്‍ തുടങ്ങിയത്. ആദ്യമൊക്ക ജയ്‌സ്വാളിന് പിന്തുണ നല്‍കി കളിച്ച രോഹിത് പതുക്കെ ആക്രമണശൈലിയിലേക്ക് ചുവട് മാറുന്നതിനിടെയാണ് പുറത്തായത്. ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച് ഒരുക്കിയ കുരുക്കില്‍ വമ്പന്‍ ഷോട്ടിന് മുതര്‍ന്ന് ഭാരത നായകന്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 27 പന്തില്‍ 24 റണ്‍സെടുത്തു നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ആദ്യ വിക്കറ്റില്‍ രോഹിത്തും ജയ്‌സ്വാളും ചേര്‍ന്ന് 12.2 ഓവറില്‍ നേടിയത് 80 റണ്‍സ്.

രാവിലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളി(20)യും ബെന്‍ ഡക്കെറ്റും(35) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനും രക്ഷയുണ്ടായില്ല. മികച്ച റണ്‍നിരക്കോടെ അവര്‍ സ്‌കോര്‍ ചെയ്തു. ആദ്യ എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ നായകന്‍ രോഹിത് സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. ഉടനടി ഫലം വന്നു. 12-ാം ഓവറിന്റെ അഞ്ചാം പന്തില്‍ അശ്വിന്റെ പന്തില്‍ ഡക്കറ്റ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പിന്നീട് ബാസ്‌ബോള്‍ ഉപേക്ഷിച്ച് അതിജീവനത്തിനായി പൊരുതുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. സന്ദര്‍ശകരുടെ ഒരോ വിക്കറ്റും വീഴ്‌ത്തുന്നതില്‍ ഭാരത സ്പിന്നര്‍മാര്‍ കണിശതകാട്ടി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ(88 പന്തില്‍ 70) പൊരുതി നോക്കിയെങ്കിലും പിന്തുണയ്‌ക്കാന്‍ ആരും ഉണ്ടായില്ല. ഒടുവില്‍ ബുംറയുടെ പന്തില്‍ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡ് ആയപ്പോഴേക്കും ഇംഗ്ലണ്ട് ഇന്നിങ്‌സ് തീര്‍ന്നു. സന്ദര്‍ശകനിരയില്‍ ജോ റൂട്ട്(29), ജോണി ബെയര്‍സ്‌റ്റോവ്(37), ടോം ഹാര്‍ട്ടലി(23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചു.

സ്‌റ്റോക്‌സിനെ കൂടാതെ റെഹാന്‍ അഹമ്മദിനെ പുറത്താക്കിയതും ബുംറയാണ്. ബാക്കിയുള്ള എട്ട് വിക്കറ്റുകളും ഭാരതത്തിന്റെ സ്പിന്‍ ബൗളര്‍മാരാണ് വീഴ്‌ത്തിയത്. 18 ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജ 88 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 21 ഓവര്‍ എറിഞ്ഞ ആര്‍. അശ്വിന്‍ 68 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടി. അക്ഷര്‍ പട്ടേലും ഭാരതത്തിനായി രണ്ട് ഇംഗ്ലണ്ട് ബാറ്റര്‍മാരെ പുറത്താക്കി.

 

Tags: India-England Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

Cricket

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

പടികടന്ന് പടിക്കല്‍

ഭാരത നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു
Cricket

ഭാരത ലീഡ് 250 കടന്നു; രോഹിത്തിനും ഗില്ലിനും സെഞ്ചുറി, പിരിയാതെ 45 റണ്‍സുമായി കുല്‍ദീപ്-ബുംറ, ഭാരതം എട്ടിന് 473

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.