മുംബൈ: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂപം കൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണി ബംഗാളിനും പഞ്ചാബിനും പുറമേ മഹാരാഷ്ട്രയിലും പൊളിയുന്നു.
സീറ്റ് വിഭജന ചര്‍ച്ചയാണ് തകര്‍ച്ചയ്ക്ക് കാരണം. ആകെയുള്ള 48 ലോക്സഭാ സീറ്റുകളില്‍ 23 എണ്ണം തങ്ങള്‍ക്ക് വേണമെന്ന കര്‍ശന നിലപാടിലാണ് ശിവസേന ഉദ്ധവ് പക്ഷം.
ബാക്കിയുള്ള 25 സീറ്റ് എന്‍സിപിയും കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും കൂടി വീതിച്ചെടുക്കട്ടെ എന്നാണ് അവര്‍ പറയുന്നത്. മഹാവികാസ് അഘാടിയില്‍ നിരവധി ചെറുപാര്‍ട്ടികളുമുണ്ട്. മഹാരാഷ്ട്രയില്‍ നല്ല ശക്തിയുള്ള പാര്‍ട്ടിയാണ് തങ്ങളുടേത്. ശക്തി വളരെക്കൂടുതലുള്ള 23 മണ്ഡലങ്ങളില്‍ യോജിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തും, ശിവസേനാ എംപി സഞ്ജയ് റൗത്ത് പറയുന്നു.
എന്‍സിപിയും കോണ്‍ഗ്രസും പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ശിവസേനയുടെ പ്രഖ്യാപനത്തില്‍ ഇവര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. മൂന്ന് പ്രധാന പാര്‍ട്ടികള്‍ തമ്മില്‍ കൃത്യമായ സീറ്റ് വീതംവയ്പ് വേണമെന്നാണ് അവരുടെ നിലപാട്. 23 സീറ്റുകള്‍ ഒരു പാര്‍ട്ടിക്ക് മാത്രമായി നല്‍കാനാവില്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാടിയും മുന്നണിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇവര്‍ക്കും സീറ്റുകള്‍ നല്‍കണം. പിന്നെങ്ങനെ ശിവസേനാ ഉദ്ധവിന് 23 സീറ്റ് നല്‍കും, അവര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: