വാഷിംഗ്ടണ്‍, ഡിസി: ഇറാന് പിന്തുണയുള്ള ഹൂതികള്‍ ഗള്‍ഫ് ഓഫ് ഏദന്‍ കടക്കുന്ന യുഎസ് കപ്പല്‍ മെഴ്സ്ക് ഡിട്രോയിറ്റിന് നേരെ മിസൈലാക്രമണം നടത്തി. കഴിഞ്ഞ ദിവസം രണ്ടുമണിയോടെയാണ് ഭീകരര്‍ മൂന്നു മിസൈലുകള്‍ തൊടുത്തുവിട്ടത്.
ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരര്‍ യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് ഉടമസ്ഥതയിലുള്ളതും കണ്ടെയ്നര്‍ കപ്പലായ എം/വി മെഴ്സ്ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തു.
ഒരു മിസൈല്‍ കടലില്‍ പതിച്ചു. മറ്റ് രണ്ട് മിസൈലുകളും കപ്പലിലെ മിലൈല്‍ വിരുദ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. കപ്പലിന് പരിക്കുകളോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, യുഎസും യുകെയും അടുത്തിടെ യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണം നടത്തിയതായി സംയുക്ത പ്രസ്താവന ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ സംഭവവികാസത്തില്‍, യുഎസിന്റെയും യുകെയുടെയും സംയുക്ത പ്രസ്താവന പ്രകാരം രാജ്യങ്ങള്‍ തിങ്കളാഴ്ച വിമതരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുകയും എട്ട് സൈറ്റുകള്‍ ആക്രമിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: