കൊച്ചി: കേന്ദ്രം നല്കുന്ന കോടികളുടെ ഗ്രാന്റുകള്‍ കേരളത്തിലെ കോര്‍പറേഷനുകള്‍ പാഴാക്കുന്നു. കേന്ദ്ര ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം 2022-23ല്‍ ഗ്രാന്റായി നല്കിയ 373.71 കോടിയില്‍ കോര്‍പറേഷനുകള്‍ ചെലവഴിച്ചത് 120.53 കോടി മാത്രം. മാലിന്യ സംസ്‌കരണം, ശുദ്ധജല വിതരണം, ശുചീകരണം എന്നിവയ്‌ക്കായുള്ളതാണ് പാഴാക്കുന്നത്.
കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം തരുന്നില്ലെന്നും തങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഇടതുസംഘടനകളും മുറവിളി കൂട്ടുമ്പോഴാണ് കോടികള്‍ പാഴാക്കുന്നതിന്റെ കണക്കുകള്‍ പുറത്തായത്.
പദ്ധതി നിര്‍വഹണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് 2022-23 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. നിശ്ചിത ആവശ്യങ്ങള്‍ക്കായി കേന്ദ്രം നല്കിയ ഗ്രാന്റ് 38.22 കോടിയും ഹെല്‍ത്ത് ഗ്രാന്റ് 8.6 കോടിയും തിരുവനന്തപുരം കോര്‍പറേഷന്‍ വിനിയോഗിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക