കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ ജനുവരി 26ന് എറണാകുളത്ത് വനിതാ അഭിഭാഷക സമ്മേളനം നടക്കും. സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. എം. എസ്. കിരണിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. സുധ ഉദ്ഘാടനം ചെയ്യും. അഖിലഭാരതീയ അധിവക്ത പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷയും ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. സീമാ സിങ് മുഖ്യപ്രഭാഷണം നടത്തും. അഭിഭാഷക പരിഷത്ത് തമിഴ്നാട് ഘടകം ഉപാധ്യക്ഷ അഡ്വ. എസ്. വനിത, സംസ്ഥാന പ്രസിഡന്റ് ഡോ. എം. രാജേന്ദ്രകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
ഭാരതീയ സംസ്കാരത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു പ്രഭാഷണം നടത്തും. സംഘടനാ സഭയില്‍ അഭിഭാഷക പരിഷത്ത് തമിഴ്നാട് ഘടകം സെക്രട്ടറി അഡ്വ. എസ്.വി. സംഗമിത്ര പ്രഭാഷണം നടത്തും. അധിവക്ത പരിഷത്ത് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്. രാജേന്ദ്രന് സമാപന പ്രഭാഷണം നടത്തും.
വിവിധ വിഷയങ്ങളില്‍ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, അഭിഭാഷകരായ എന്‍.പി. ശിഖ, കെ. സേതുലക്ഷ്മി, വനിത എസ്., കെ.ആര്. അമ്പിളി, പി. ഉഷ, ശ്രീദേവി പ്രതാപ്, സന്ധ്യ ശ്രീകുമാര്‍, ഗീതാകുമാരി, ലിഷ ജയനാരായണന്‍, രോഷ്ണി, ലിഷ പ്രദീപ്, സപ്തതി, ശ്രീപ്രഭ, മാലിനി മേനോന്, ഗീത പോറ്റി, കീര്‍ത്തി സോളമന്, സംഗമിത്ര എസ്. വി, ബിന്ദു എബ്രഹം, കെ. ബി. സ്മിത, രശ്മി കെ. എം., ജയശ്രീ ടി. കെ., പി. ഗീതാകുമാരി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: