കൊച്ചി : വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ബിനീഷ് കോടിയേരി ഇ ഡി ഓഫീസില്‍ നിന്ന് മടങ്ങി.
രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാമാണ് ബിനീഷ് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായത്.
ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതര്‍ അറിയിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡി ആവശ്യപ്പെട്ടതായാണ് സൂചന. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: