തിരുവനന്തപുരം: കൊല്ലം പരവൂര്‍ മുന്‍സിഫ്/മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈം
ബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി െ്രെകം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ം.ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നു ദിവസമായിട്ടും ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഡെപ്യൂട്ടി ഡയറക്ടര്‍, സഹപ്രവര്‍ത്തകനായ എപിപി എന്നിവരുടെ പേരുകള്‍ 19 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അനീഷ്യ എഴുതിയിട്ടുണ്ട്. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശവും സുപ്രധാന തെളിവാണ്. ഇതൊക്കെ കിട്ടിയിട്ടും പ്രതിസ്ഥാനത്തുള്ളവരുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
അനീഷ്യയുടെ ഭര്‍ത്താവ് അജിത്ത്കുമാര്‍ മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജിയാണ്.അസ്വാഭാവികമരണത്തിന് പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, അഭിഭാഷകയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി അഭിഭാഷക സംഘടനകളും രാഷട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് കൈമാറാനുള്ള തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: