കോട്ടയം: പാലാ നഗരസഭയിലെ എയര്‍ പോഡ് മോഷണം നടത്തിയത് സി പി എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരങ്കുഴി ആരോപിച്ചു.നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സി പി എം കൗണ്‍സിലര്‍ക്കെതിരെ മാണി വിഭാഗം ആരോപണം ഉന്നയിച്ചത്.
എന്നാല്‍ തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.
പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിംഗ് ചെയര്മാന് ബിനു പുളിക്കക്കണ്ടം കത്ത് നല്കി. തനിക്കെതിരായ ഗൂഢാലോചനയില്‍ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപണമുന്നയിച്ചു.
അതേസമയം ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം നിര്‍ത്തിവച്ചു.
യു ഡി എഫ് കൗണ്‍സിലര്‍മാരാരും എയര്‍പോഡ് എടുത്തിട്ടില്ലെന്ന് കാട്ടി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നഗരസഭാ അധ്യക്ഷയ്ക്ക് കത്ത് നല്‍കിയിരുന്നു.
പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിലെ ജോസിന് ബിനോ രാജിവച്ചതിന് പിന്നാലെയാണ് നഗരസഭയില്‍ പുതിയ വിവാദം .ഇടതു മുന്നണി ധാരണയനുസരിച്ച് ഇനിയുള്ള രണ്ടു വര്‍ഷക്കാലം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണ് ചെയര്മാന് സ്ഥാനം. ചെയര്‍മാന്റെ താത്കാലിക ചുമതല വികസന സ്റ്റാന്‍ഡി ഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ടിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: