ന്യൂദല്‍ഹി: 2024 ജനുവരി 23ന് ഇന്ത്യന്‍ വ്യോമസേനാ, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സും (എഫ്എഎസ്എഫ്), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വ്യോമസേനയുമായി ചേര്‍ന്ന് ഡെസേര്‍ട്ട് നൈറ്റ് അഭ്യാസം നടത്തി. ഫ്രഞ്ച് പങ്കാളിത്തത്തില്‍ റഫേല്‍ യുദ്ധവിമാനവും മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ടും ഉള്‍പ്പെട്ടപ്പോള്‍, യുഎഇ വ്യോമസേനയുടെ എഫ്16നും അഭ്യാസത്തില്‍ പങ്കെടുത്തു.
യുഎഇയിലെ അല്‍ ദാഫ്ര വ്യോമസേനാ ആസ്ഥാനത്ത് നിന്നാണ് ഈ വിമാനങ്ങള്‍ പ്രവര്‍ത്തിച്ചത്. വ്യോമസേന സംഘത്തില്‍ Su30 എംകെഐ, എം ഐ ജി29, ജാഗ്വാര്‍, എ ഡബ്ലിയൂ എസിഎസ്, സി-130-ജെ, എയര്‍-ടു-എയര്‍ റീഫ്യൂല്ലര്‍ വിമാനം എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ എഫ്ഐആറിലെ അഭ്യാസം അറബിക്കടലിന് മുകളിലൂടെയാണ് നടത്തിയത്. ഇന്ത്യയ്ക്കുള്ളിലെ താവളങ്ങളില്‍ നിന്നാണ് ഐഎഎഫ് വിമാനങ്ങള്‍ പ്രവര്‍ത്തിച്ചത്.
മൂന്ന് വ്യോമസേനകള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുക എന്നതായിരുന്നു ഡെസേര്‍ട്ട് നൈറ്റിന്റെ പ്രധാന ലക്ഷ്യം. അഭ്യാസത്തിനിടയിലെ ഇടപെടലുകള്‍ പങ്കാളികള്‍ക്കിടയില്‍ പ്രവര്‍ത്തനപരമായ അറിവുകളും അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും കൈമാറാന്‍ സഹായിച്ചു. ഇത്തരം അഭ്യാസങ്ങള്‍ ഐഎഎഫിന്റെ കഴിവ് പ്രകടിപ്പിക്കുന്നതിനൊപ്പം മേഖലയില്‍ വളരുന്ന നയതന്ത്ര, സൈനിക ഇടപെടലുകളെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: