ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് എഎപി. ഇതോടെ ഇന്ത്യ മുന്നണി സഖ്യത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായ അവസ്ഥയിലാണ്. നേരത്തെ പശ്ചിമ ബംഗാളിൽ മമതാ ബാനർജി തനിച്ച് മത്സരിക്കുമെന്ന് പ്രസ്താവിച്ചത് ഇന്ത്യ മുന്നണിയെ ഞെട്ടിച്ച് കളഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എഎപിയുടെ നീക്കം.
പഞ്ചാബിൽ തങ്ങൾക്ക് കോൺഗ്രസുമായി ചേർന്ന് ഒരു സഖ്യത്തിന്റെ ആവശ്യമില്ല. തങ്ങൾ തനിച്ച് മത്സരിക്കും. കോൺഗ്രസുമായി ഒന്നുമില്ല, പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ ഭഗവന്ത് മൻ പറഞ്ഞു.
പഞ്ചാബിൽ 13 മണ്ഡലങ്ങളിലും തങ്ങൾ വിജയിക്കുമെന്ന് നേരതെ ഭഗവന്ത് മൻ പ്രസ്താവിച്ചിരുന്നു. ഇന്ത്യ മുന്നണിയിൽ സീറ്റ് ചർച്ചാ വിഷയങ്ങളിൽ കോൺഗ്രസ് തങ്ങൾ പറയുന്നത് ഗൗനിക്കുന്നില്ലെന്നും മുന്നണിയെ സിപിഎം നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് മമതാ ബാനർജി പശ്ചിമ ബംഗാളിൽ തനിച്ച് മത്സരിക്കാൻ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: