ന്യൂദല്‍ഹി:രാവണനെ തോല്‍പിക്കാന്‍ രാമന്‍ പ്രതിജ്ഞയെടുത്ത സ്ഥലമാണ് ധനുഷ്കോടി. രാവണന്റെ സഹോദരനായ വിഭീഷണന്‍ അഭയം തേടി രാമന്റെ അടുത്തെത്തിയതും ഇവിടെ വെച്ചാണ്. രാവണനെ തോല്‍പിച്ച ശേഷം വിഭീഷണനെ രാമന്‍ രാജാവായി അഭിഷേകം ചെയ്തതും ഇവിടെവെച്ചാണെന്നും പറയപ്പെടുന്നു.
VIDEO | PM @narendramodi practices 'anulom vilom' at Arichalmunai point near Dhanushkodi in Tamil Nadu. pic.twitter.com/YqOqf6RsEr
— Press Trust of India (@PTI_News) January 21, 2024
പ്രാണപ്രതിഷ്ഠയ്‌ക്ക് തൊട്ടു തലേന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനുഷ്കോടിയ്‌ക്ക് അടുത്തുള്ള അരിചാല്‍ മുനൈയിലെത്തി പ്രാണയാമം ചെയ്തിരുന്നു. ധനുഷ്കോടി കടപ്പുറത്ത് മോദി ഒരു സവിശേഷമായ പ്രാണായാമത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതാണ് അനുലോം വിലോം പ്രാണായാമം.
അനുലോം വിലോം പ്രാണായാമത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാമോ? :
1. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ ഈ ശ്വസന വ്യായാമം പരിശീലിക്കാം.
2. ശ്വസന വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുന്നു.
3. മൈഗ്രെയ്ൻ വേദനയിൽ നിന്ന് മുക്തി ലഭിക്കുന്നു
4. ലക്ഷ്യബോധവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
5. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിൽ നിന്ന് രക്ഷ
6. ചർമ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
7. ചർമ കോശങ്ങളെ സജീവമായി നിലനിർത്തുന്നു
8. ശരീരഭാരം കുറയ്‌ക്കാൻ മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
9. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു അതുവഴി ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ നിയന്ത്രിക്കാം
10. മൂക്കിലെ തടസം നീക്കി ശരീരത്തിൽ ഓക്സിജൻ വിതരണം സുഗമമാക്കുന്നു
11. സൈനസ് പ്രശ്നങ്ങൾ, കൂർക്കംവലി തുടങ്ങിവയ്‌ക്ക് പരിഹാരം
12. ജലദോഷം, ചുമ തുടങ്ങിയവ വരുത്തുന്ന വൈറസുകൾക്കെതിരെ പോരാടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: