തൃശൂര്‍ : നിക്ഷേപത്തട്ടിപ്പ് കേസില്‍ തൃശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. അന്വേഷണം തുടങ്ങിയതോടെ അറസ്റ്റ് ഭയന്ന് സ്ഥാപനത്തിന്റെ എംഡി പ്രതാപന് ദാസനും സിഇഒയും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. സ്ഥാപനത്തിന്റെ എം.ഡി. പ്രതാപന് ദാസനും സിഇഒയും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവര്‍ക്കുവേണ്ടി പോലീസ് സഹായത്തോടെ ഇഡി തെരച്ചില്‍ നടത്തി വരികയാണ്.
ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പുമാണ് തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റജി നടത്തിയിട്ടുള്ളത്. നിരക്ഷേപകരില് നിന്നായി 1630 കോടിയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും നിലവില്‍ 100 കോടിയുടെ ഹവാല ഇടപാട് സംബന്ധിച്ച കേസാണ് ആദ്യം ഇഡി അന്വേഷിക്കുന്നത്. നിക്ഷേപത്തട്ടിപ്പില്‍ നടത്തിയ അന്വേഷമാണ് ഇവരുടെ നികുതി വെട്ടിപ്പ് കൂടി പുറത്തുകൊണ്ടുവന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ ഇരുവരും എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടെ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതായും ഇരുവര്‍ക്കുമെതിരെ തെളിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ കേസില്‍ പിടിയിലാകുമെന്ന് ആയതോടെ ദമ്പതികള്‍ മുങ്ങിയിരിക്കുകയാണ്. തെരച്ചിലിനെത്തിയ ഇഡി സംഘത്തിന്റെ മുന്നിലൂെയാണ് ഇവര്‍ കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ഇഡി തെരത്തില്‍ നടത്തി വരികയാണ്. പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ എന്ന പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇരുവരും ഇടപാടുകാരെ സൃഷ്ടിച്ചത്. ഇവര്‍ക്ക് രാജ്യത്താകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐഡികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐഡികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: