തിരുവനന്തപുരം: സംസ്ഥാനത്ത് 5,74,175 പുതിയ വോട്ടര്‍മാര്‍. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,70,99,326 ആയി. 1,39,96,729 സ്ത്രീ വോട്ടര്‍മാരും 1,31,02,288 പുരുഷ വോട്ടര്‍മാരും ഭിന്നലിംഗ വോട്ടര്‍മാര്‍ 309 ഉം ആണ് പട്ടികയിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്, 32,78,172. കുറവ് വയനാട്ടിലും, 6,21,880. സംസ്ഥാനത്ത് ആകെ 25,177 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്.
ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരിച്ചവരുടെയടക്കം വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 3,75,867 പേരെ ഒഴിവാക്കിയത്. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്മേല്‍ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടര്‍ പട്ടിക. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
അന്തിമ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും ലഭ്യമാണ.് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: