റിയാദ്: നിര്‍ണായക സമയത്ത് അര്ജന്റീനക്കാരന് നായകന് ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളില്‍ ഇന്റര്‍ മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടി. കലാശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. നിലവിലെ സീരി എ ജേതാക്കളായ നാപ്പോളിയെ. ഇന്ററിന്റെ ചരിത്രത്തില്‍ എട്ടാം തവണയാണ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേടുന്നത്. ഒമ്പത് കിരീടം നേടിയിട്ടുള്ള യുവെന്റസ് ആണ് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായവരില്‍ മുന്നില്‍.
കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഇന്റര്‍ മിലാന് വിജയം പിടിച്ചടക്കയിത്. ഇന്റര്‍ നടത്തിയ കുതിപ്പിനെതിരെ പ്രതിരോധ ഗെയിമാണ് നാപ്പോളി പയറ്റയിത്. കളിയുടെ 60-ാം മിനിറ്റ് മുതല്‍ നാപ്പോളി പത്ത് പേരായി ചുരങ്ങി. മുന്‍നിരതാരം ഗോവിയാനി സിമിയോണ്‍ മത്സരത്തിലെ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതോടെ കളിക്ക് പുറത്തായി. എന്നിട്ടും ഗോള്‍ കണ്ടെത്താന്‍ ഇന്ററിന് അവസാന നിമിഷം വരെ പൊരുതേണ്ടി വന്നു. 90+1-ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പ്രതിരോധ താരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍.
നിലവിലെ ഇറ്റാലിയന്‍ സീരി എ സീസണിലും ഇന്റര്മിലാന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിവരുന്നത്. ഇതുവരെ 20 കളികള്‍ പൂര്‍ത്തിയാക്കിയ അവര്‍ 16 വിജയത്തോടെ 51 പോയിന്റുകള്‍ നേടി. ഒന്നാ സ്ഥാനത്തുള്ള യുവെന്റസിന് 52 പോയിന്റാണുള്ളത്. 21 മത്സരങ്ങളില്‍ നിന്ന് 16 ജയവുമായാണ് യുവെയും മുന്നിട്ടു നില്‍ക്കുന്നത്. അതേ സമയം നിലവിലെ ചാമ്പ്യന്മാരായ നാപ്പോളി 31 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേ എത്തിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: