ന്യൂദല്‍ഹി: ഭാരതത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമ്മാനിക്കുക. കര്‍പൂരി താക്കൂറിന്റെ ജന്മശതാബ്ദിവര്‍ഷത്തിലാണ് പുരസ്‌കാര പ്രഖ്യാപനം.
ബിഹാറിലെ സമസ്തിപൂർ ഗ്രാമത്തിൽ , ഏറ്റവും താഴ്ന്ന ജാതിയായ നായ് ജാതിയിൽ ,കർഷകനും മുടിവെട്ടുകാരനുമായ അച്ഛന്റെ മകനായി ജനിച്ച്, ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിയ കർപ്പൂരി താക്കൂർ.
തീപ്പൊരി പ്രസംഗങ്ങളാണ്,കപൂരി താക്കൂറിനെ കർപ്പൂരി താക്കൂർ ആക്കിയത്.
ജാതി വിവേചനത്തിന്റെ എല്ലാ കഷ്ടതകളും വിവേചനവും നേരിട്ടും മാറ്റി നിർത്തലുകളോട് പടവെട്ടിയുമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയത്.പഠിക്കാൻ മിടുക്കനായിരുന്നു കർപ്പൂരി. കർപ്പൂരി മെട്രിക്കുലേഷൻ പാസായപ്പോൾ, അദ്ദേഹത്തിന്റെ അച്ഛൻ, ഗ്രാമത്തിലെ ഒരു ധനികന്റെ വീട്ടിലേക്ക് കർപ്പൂരിയുമായി പോയി, ഒന്നാം ഡിവിഷനിൽ മകൻ പാസായെന്ന് അച്ഛൻ അയാളോട് പറഞ്ഞു, ‘താഴ്ന്ന ജാതിക്കാരനായ നിന്റെ മകൻ ഒന്നാം ഡിവിഷനിൽ പാസായി എങ്കിൽ, എന്റെ കാൽ നന്നായി തിരുമ്മട്ടെ എന്നു പറഞ്ഞു കാൽ നീട്ടി മേശപ്പുറത്ത് വച്ചു’
ആ മകൻ മുഖ്യമന്ത്രി ആയപ്പോഴും സ്വന്തം ജീവിതരീതിയോ, മുടിവെട്ട് എന്ന തൊഴിലോ അച്ഛൻ ഉപേക്ഷിച്ചില്ല. മകൻ മകന്റെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലി ചെയ്യും എന്നാണ് ആ അച്ഛൻ പറഞ്ഞത്
പിന്നാക്ക ജാതിക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം എന്ന വിപ്ലവകരമായ തീരുമാനം നടപ്പാക്കിയത് കർപ്പൂരി താക്കൂറാണ്.
2 തവണ ബീഹാർ മുഖ്യമന്ത്രി, ഒരു തവണ ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വർഷങ്ങളോളം MLA.1952ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ അദ്ദേഹം തോൽവി അറിഞ്ഞിട്ടില്ല.
ഇന്ത്യയുടെ രാഷ്‌ട്രീയ പരീക്ഷണ ശാലയായ ബീഹാറിന്റെ ജനനായകൻ, ലാലുവിന്റെയും നിതീഷിന്റെയും അടക്കം രാഷ്‌ട്രീയ ഗുരു. ഏറെ വൈകി, എങ്കിലും അർഹിച്ച അംഗീകാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: