അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അതിനെതിരെ മലയാള സിനിമ രംഗത്ത് നിന്നും പ്രതിഷേധിച്ച് പോസ്റ്റിട്ടത് മൂന്ന് പേര് മാത്രം. പാര്‍വ്വതി തിരുവോത്തും റിമാ കല്ലിങ്കലും ആഷിക് അബുവും.
ഇതില്‍ ആഷിക് അബുവും റിമ കല്ലിങ്കലും പ്രഖ്യാപിത സിപിഎം അനുകൂലികളാണ്. നവോത്ഥാന മതില് ഉള്‍പ്പെടെയുള്ള സിപിഎം പാര്‍ട്ടി പരിപാടികള്‍ വരുമ്പോള്‍ ഇവര്‍ എപ്പോഴും മുന്നിലുണ്ടാകും. പാര്‍വ്വതി തിരുവോത്ത് ആണ്ക്കോയ്മയ്ക്കെതിരെ മമ്മൂട്ടിക്കെതിരെ പ്രതികരിച്ച ശേഷം മലയാള സിനിമാരംഗത്ത് നിന്നു തന്നെ തെറിച്ചുപോയ നടിയാണ്. പ്രാണപ്രതിഷ്ഠയ്ക്കെതിരായ അവരുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.
ഇവര്‍ മൂന്നുപേരും ഭരണഘടനയില്‍ മതേതരത്വത്തെക്കുറിച്ച് പറയുന്ന ആമുഖ പേജ് പങ്കുവെച്ചുകൊണ്ടാണ് അയോധ്യ ക്ഷേത്രത്തിനെതിരെ പ്രതികരിച്ചത്. അയോധ്യ ക്ഷേത്രം എന്നത് 500 വര്‍ഷത്തെ ഹിന്ദുക്കളുടെ സ്വപ്നമാണെന്നോ അതിന് വേണ്ടി ആയിരങ്ങള്‍ ജീവത്യാഗം ചെയ്തതാണെന്നോ മറന്നുകൊണ്ടുള്ളതായിരുന്നു ഇവരുടെ പോസ്റ്റ്.
പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച് പോസ്റ്റിട്ട നടി കെ.എസ്. ചിത്രയെ കടന്നാക്രമിക്കുക വഴി മറ്റുള്ളവരെയെല്ലാം നിശ്ശബ്ദമാക്കാമെന്നാണ് കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും കരുതിയെങ്കിലും അതു നടന്നില്ല. ഒട്ടേറെപ്പേരാണ് പ്രാണപ്രതിഷ്ഠയ്ക്ക് അനുകൂലമായി പ്രതികരിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ വീട്ടമ്മമാര്‍ വരെ അഞ്ച് തിരിയിട്ട വിളക്ക് കൊളുത്തി അനൂകൂലമായി പ്രാണപ്രതിഷ്ഠയോട് പ്രതികരിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തന്നെ തിരിച്ചടിയായി. കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിയുന്നവരാണ് ഇന്നത്തെ ഹൈന്ദവസമുദായത്തിലെ സെലിബ്രിറ്റികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: