Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ നൂറ്റാണ്ടിന്റെ ഇതിഹാസം

അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിനു സമര്‍പ്പിക്കാന്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ തയ്യാറായി എന്നത് കാലത്തിന്റെ കാതലായ മാറ്റത്തെ കുറിക്കുന്നു. ഈ ഭരണാധികാരി രാമരാജ്യത്തിന്റെ വക്താവായ മഹാത്മജിയുടെയും, ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെയും നാട്ടുകാരനാണെന്നത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായി കണക്കാക്കാം. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും എതിരുനിന്നത്. ചരിത്രത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ രാഷ്‌ട്രീയ കക്ഷി ഇന്ന് രാഷ്‌ട്രത്തിന്റെ വിശാലഭൂഭാഗങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെടുകയുമാണ്. ഇതിനെക്കാള്‍ മധുരമായ മറുപടി മറ്റെന്തുണ്ട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 05:00 am IST
in Editorial

ഭാരതത്തിന്റെ ചരിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതെല്ലാം ഇപ്പോള്‍ നീങ്ങിയിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ബാലകരാമന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 496 വര്‍ഷത്തിനുശേഷം സ്വന്തം വാസസ്ഥാനത്തേക്ക് രാലല്ല തിരിച്ചെത്തിയതോടെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരും ദേശാഭിമാനികളും ആഹ്ലാദത്തിന്റെ പരകോടിയിലാണ്. പതിറ്റാണ്ടുകളായി മുഴങ്ങിയിരുന്ന ജയ് ശ്രീരാം എന്ന മന്ത്രഘോഷം അയോദ്ധ്യയില്‍ ഇന്നലെ ഇടിമുഴക്കമായി മാറുകയായിരുന്നു. ‘രാംലല്ല ഹം ആയേംഗെ മന്ദിര്‍ വഹിം ബെനായേംഗെ’ എന്ന ഹൈന്ദവജനതയുടെ പ്രവചനം സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.

പ്രഭുവായ രാമചന്ദ്രന്റെ മടങ്ങിവരവ് ആഘോഷിക്കുമ്പോള്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമാക്കാന്‍ നടന്ന നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടം ഓരോരുത്തരുടെയും മനോമുകുരത്തില്‍ ഉദിക്കാതിരിക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരങ്ങളെ സാക്ഷിനിര്‍ത്തി നടത്തിയ ആവേശദായകമായ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറയുകയുണ്ടായി. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വ ക്ഷമയ്‌ക്കും എണ്ണമറ്റ ബലിദാനങ്ങള്‍ക്കും പരിത്യാഗങ്ങള്‍ക്കും പ്രായശ്ചിത്തത്തിനും ശേഷം നമ്മുടെ ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്ക് മടങ്ങിവന്നിരിക്കുന്നു എന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാനുള്ള ധൈര്യം രാജ്യം ഭരിച്ച മറ്റൊരു ഭരണാധികാരിക്കും ഉണ്ടാവില്ല.

ഭാരതവും ലോകവും സാക്ഷ്യം വഹിച്ചത് അധര്‍മ്മത്തിനുമേല്‍ ധര്‍മ്മവും മതമൗലികവാദത്തിനുമേല്‍ ബഹുസ്വരതയും വിജയംവരിച്ച മുഹൂര്‍ത്തത്തിനാണ്. സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്‌ക്കും വൈവിധ്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ഭാരത സംസ്‌കാരത്തിന്റെ പ്രതിരൂപമാണ് രാമന്‍. അതുകൊണ്ടുതന്നെ രാമന്റെ മടങ്ങിവരവ് സമുദായമൈത്രിയും സാമ്പത്തിക നീതിയും രാഷ്‌ട്രീയ സ്വാതന്ത്ര്യവും പുലരുന്ന രാമരാജ്യത്തിലേക്കുള്ള പ്രവേശം കൂടിയാണ്. അതോടൊപ്പം രാംലല്ലയുടെ ഈ മടങ്ങിവരവ് തങ്ങളുടെ പുണ്യഭൂമി കവര്‍ന്നെടുത്ത മതഭ്രാന്തന്മാരില്‍നിന്ന് അത് തിരിച്ചുപിടിക്കാന്‍ സ്വന്തം ജീവനുള്‍പ്പെടെ എല്ലാം ബലികഴിച്ച ആദര്‍ശധീരന്മാരായ കര്‍സേവകരുള്‍പ്പെടെ ആയിരക്കണക്കിന് രാമഭക്തര്‍ക്കുള്ള ആദരവ് കൂടിയാണ്.

അയോദ്ധ്യയിലെ രാമജന്മഭൂമിയെപ്പോലെ കൃഷ്ണ ജന്മഭൂമിയിലും സാക്ഷാല്‍ പരമശിവന്റെ ഇരിപ്പിടമായ കാശിയിലുമുള്‍പ്പെടെ നൂറുകണക്കിന് പവിത്രസങ്കേതങ്ങളില്‍ ഇസ്ലാമിക മതമൗലികവാദം അഴിഞ്ഞാടിയിട്ടുണ്ട്. ഇതിന്റെ അപമാനകരവും വേദനാജനകവുമായ നേര്‍ക്കാഴ്ചകള്‍ ഇന്നും ദൃശ്യമാണ്. മതഭ്രാന്ത് മാത്രം കൈമുതലാക്കി ഈ വിശുദ്ധ ഭൂമിയിലേക്ക് കടന്നുവന്ന ഭരണാധികാരികള്‍ ആരാധനാ വൈവിധ്യം വച്ചുപുലര്‍ത്തിയ ഒരു ജനവിഭാഗത്തെ എങ്ങനെയൊക്കെയാണ് പീഡിപ്പിച്ചതും കൊലചെയ്തതുമെന്നും ആകാശംമുട്ടെ ഉയര്‍ന്നിരുന്ന അവരുടെ പുണ്യക്ഷേത്രങ്ങള്‍ എങ്ങനെയൊക്കെയാണ് കൊള്ളയടിച്ചതെന്നുമുള്ള ചരിത്രം ഇപ്പോള്‍ വ്യക്തമാണ്. തമസ്‌കരിക്കാന്‍ ശ്രമിച്ച ഈ അപ്രിയസത്യങ്ങള്‍ കൂടുതല്‍ പുറത്തുവരികയുമാണ്.

അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നതോടെ പ്രഭുവായ ശ്രീരാമചന്ദ്രന്‍ നമ്മോടു ക്ഷമിച്ചിരിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാണ്. പുണ്യഭൂമിയായ അയോദ്ധ്യയുടെ വീണ്ടെടുക്കലും അവിടെ രാമക്ഷേത്രം ഉയര്‍ന്നതും സ്വതന്ത്രഭാരത ചരിത്രത്തിലെ ചില അവിസ്മരണീയമായ ചിത്രങ്ങള്‍ ദേശാഭിമാനികളുടെ മനസിലേക്ക് കൊണ്ടുവരുന്നുണ്ട്. ഒന്നിലധികം ഇസ്ലാമിക കടന്നാക്രമണകാരികള്‍ നിരവധി തവണ തച്ചുതകര്‍ത്ത സോമനാഥിലെ ശിവക്ഷേത്രം സ്വതന്ത്രഭാരതത്തിലെ ഉരുക്കുമനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അന്നത്തെ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദിന് വിലക്കുകല്‍പ്പിക്കുകയായിരുന്നുവല്ലോ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.

ദേശാഭിമാനിയായ രാജേന്ദ്ര പ്രസാദ് ഈ വിലക്കിന് വിലകല്‍പ്പിച്ചില്ലെന്നത് മറ്റൊരു കാര്യം. എന്നാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിനു സമര്‍പ്പിക്കാന്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ തയാറായി എന്നത് കാലത്തിന്റെ കാതലായ മാറ്റത്തെ കുറിക്കുന്നു. ഈ ഭരണാധികാരി രാമരാജ്യത്തിന്റെ വക്താവായ മഹാത്മജിയുടെയും ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെയും നാട്ടുകാരനാണെന്നത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായി കണക്കാക്കാം. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും എതിരുനിന്നത്. ചരിത്രത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ രാഷ്‌ട്രീയ കക്ഷി ഇന്ന് രാഷ്‌ട്രത്തിന്റെ വിശാലഭൂഭാഗങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെടുകയുമാണ്. ഇതിനെക്കാള്‍ മധുരമായ മറുപടി മറ്റെന്തുണ്ട്?

Tags: Narendra ModiSreeRam Janmabhoomi Theertha TempleAyodhya Prana prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.