അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ വിലക്കിയില്ലെന്ന ഡിഎംകെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. തമിഴ്നാട്ടിലെ ഗവര്‍ണര്‍ ആര്‍.എന്‍. രവി തന്നെയാണ് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ഇരട്ടമുഖം പൊളിച്ചത്.
പുറമേയ്‌ക്ക് നല്ല പിള്ള ചമഞ്ഞ് അയോധ്യയിലെ ആഘോഷങ്ങള്‍ക്കൊത്ത് തമിഴ്നാട്ടിലും ആഘോഷങ്ങള്‍ അനുവദിച്ചിട്ടുണ്ട് എന്ന ഭാവത്തിലായിരുന്നു ഡിഎംകെ സര്‍ക്കാര്‍ നിലകൊണ്ടത്. എന്നാല്‍ താന്‍ രാവിലെ ചെന്നൈയിലെ ഒരു ശ്രീരാമക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ പൂജാരികളുടെ മുഖത്ത് ഭയം കണ്ടെന്ന് മറ്റാരുമല്ല, തമിഴ്നാട്ടിലെ ഗവര്‍ണര്‍ തന്നെയായ ആര്‍.എൻ. രവി തന്നെയാണ് ആരോപിച്ചത്.
“അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ചില പ്രത്യേക പൂജകള്‍ ചെയ്യാന്‍ ചെന്നൈയിലെ വെസ്റ്റ് മാമ്പലത്തുള്ള ശ്രീ കോദണ്ഡരാമക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. അവിടുത്തെ പൂജാരിമാരുടെയും ജീവനക്കാരുടെയും മുഖത്ത് അകാരണമായ ഒരു ഭയം ഞാന്‍ കണ്ടു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ക്ഷേത്രങ്ങളിലും മറ്റും വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ തമിഴ്നാട്ടില്‍ മാത്രം ഒരു അടിച്ചമര്‍ത്തുന്ന അന്തരീക്,മായിരുന്നു ക്ഷേത്രങ്ങളില്‍. “- ഗവര്‍ണര്‍ ആര്‍.എന്‍. രവി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
മാത്രമല്ല, തമിഴ്നാട്ടില്‍ പൊതു ഇടങ്ങളില്‍ അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ലൈവ് ടെലികാസ്റ്റ് സര്‍ക്കാര്‍ തടഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ആ ഹര്‍ജി പരിശോധിച്ച സുപ്രീംകോടതി തിങ്കളാഴ്ച രാവിലെ തന്നെ പൊതുവിടങ്ങളഇല്‍ എല്‍ഇഡി ടിവികളില്‍ ലൈവായി അയോധ്യപ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണിക്കുന്നതിനെ തടയരുതെന്ന് ഉത്തരവിടുകയായിരുന്നു. തമിഴ്നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. പൊതുവിടങ്ങളില്‍ എല്‍ഇഡികളില്‍ അയോധ്യപ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് രാവിലെ തന്നെ ബിജെപി നേതാവ് അണ്ണാമലൈയും പ്രസ്താവിച്ചിരുന്നു. അപ്പോഴും അണ്ണാമലൈയെ നിഷേധിച്ചുകൊണ്ട് ഡിഎംകെ വക്താവ് ശരവണന്‍ പറഞ്ഞത് അത്തരം ഒരു വിലക്കും ഡിഎംകെ സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെന്നായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക് പോരാട്ടത്തില്‍ കലാശിച്ചിരുന്നു.
അതുപോലെ, ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞിരുന്നത് അയോധ്യപ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകള്‍ക്കോ അന്നദാനത്തിനോ ആഘോഷങ്ങള്‍ക്കോ വിലക്കില്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയും അയോധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ അനുമതി നല്‍കിയതോടെയാണ് ഡിഎംകെ സര്‍ക്കാരിന്റെ ഹുങ്ക് വീണ്ടും ഉടഞ്ഞു.
അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ക്ഷേത്രങ്ങളില്‍ വിലക്കുണ്ടാിരുന്നില്ലെന്ന ഡിഎംകെ സര്‍ക്കാരിന്റെ ഇരട്ടമുഖം പൊളിഞ്ഞുവീഴുകയായിരുന്നു തിങ്കളാഴ്ച ഒരു ഭാഗത്ത് ക്ഷേത്രങ്ങളിലെ ആഘോഷമെല്ലാം വിലക്കി. മറുഭാഗത്ത് വിലക്കൊന്നുമില്ലെന്ന് പ്രചരിപ്പിച്ചു. വൈകാതെ എന്താണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ടു.
കേരളത്തിലെ ദേവസ്വം ബോര്‍ഡ് പോലെ തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയെല്ലാം സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റിന്റെ (എച്ച്ആര്‍ ആന്‍റ് സിഇ) കീഴിലാണ്. ഡിഎംകെ സര്‍ക്കാര്‍ അങ്ങേയറ്റം അവഗണിക്കുന്ന മേഖലയാണിത്. മാത്രമല്ല, ക്ഷേത്രത്തിന്റെ ഏക്കറുകണക്കിന് ഭൂസ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള ചില ശ്രമങ്ങളും സര്‍ക്കാരിലെ ചിലര്‍ നടത്തുന്നതായു പല ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: