അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ തികഞ്ഞ സംതൃപ്തിയെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 വര്‍ഷം മുന്‍പ് നടന്ന തെറ്റാണ് തിരുത്തപ്പെട്ടതെന്നും ശ്രീ ശ്രീ രവിശങ്കര്‍.
ചടങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉജ്ജ്വലം, പ്രൗഢം എന്നീ വാക്കുകളാണ് ശ്രീ ശ്രീ രവിശങ്കര്‍ ഉപയോഗിച്ചത്. ക്ഷേത്രവും അതിലെ ചടങ്ങുകളും ശ്രേഷ്ഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
#WATCH | "…There is a feeling of great satisfaction," says spiritual leader Sri Sri Ravi Shankar after attending Ayodhya Ram Temple 'Pran Pratishtha' ceremony. pic.twitter.com/S2bgrUHBmA
— ANI (@ANI) January 22, 2024
കഴിഞ്ഞ ദിവസം ശങ്കരാചാര്യന്മാരുടെ ചില എതിര്‍പ്പുകള്‍ക്ക് ശ്രീ ശ്രീ രവിശങ്കര്‍ മറുപടി നല്‍കിയിരുന്നു. പൂര്‍ണ്ണമായും പണി കഴിഞ്ഞിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ നടത്തരുതെന്ന് ദ്വാരകയിലെയും ജ്യോതഷിപീഠത്തിലേയും ശങ്കരാചാര്യന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്നേരം ശ്രീശ്രീ രവിശങ്കര്‍ അതിനെ നേരിട്ടത് പണ്ട് ശ്രീരാമന്‍ ക്ഷേത്രമേ ഇല്ലാത്ത സ്ഥലത്ത് ശിവലിംഗം സ്ഥാപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത കാര്യമാണ് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞത്. തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തിലായിരുന്നു ശ്രീരാമന്റെ ഈ പ്രാണപ്രതിഷ്ഠ നടന്നത്.
“ശ്രീരാമന്‍ ശിവലിംഗം പ്രതിഷ്ഠിക്കുമ്പോള്‍ രാമേശ്വരത്ത് ഒരു ക്ഷേത്രമേ ഇല്ലായിരുന്നു. ശ്രീരാമനാകട്ടെ ഒരു ക്ഷേത്രം പണിതുയര്‍ത്താനുള്ള സമയവും ഇല്ലായിരുന്നു. അങ്ങിനെയാണ് അദ്ദേഹം അവിടെ ശിവലിംഗ പ്രാണപ്രതിഷ്ഠ നടത്തിയത്.” – ശ്രീ ശ്രീ രവിശങ്കറിന്റെ ഈ വാക്കുകള്‍ ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നല്ലതുപോലെ പ്രചരിച്ചിരുന്നു. അതുപോലെ തിരുപ്പതി ബാലാജി ക്ഷേത്രവും മധുരൈ ക്ഷേത്രവും ആദ്യം ചെറിയ ക്ഷേത്രങ്ങളായിരുന്നു. പിന്നീടാണ് അത് വലുതായി പണികഴിപ്പിച്ചതെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: