തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയില്‍ സന്തോഷം പ്രകടിപ്പിച്ച് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് അധ്യക്ഷന്‍ ജെ. നന്ദകുമാര്‍. ക്ഷേത്രത്തിനായുള്ള രാമഭക്തരുടെ 496 വര്‍ഷത്തെ പോരാട്ടമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. ലക്ഷകണക്കിന് രാമഭക്തരുടെ ബലിദാനത്തിന്റെ ഫലമായാണ് രാമജന്മഭൂമിയില്‍ ക്ഷേത്രം ഉയര്‍ന്നതെന്നും അദേഹം പറഞ്ഞു.
ദീര്‍ഘ നാളത്തെ കാത്തിരിപ്പുകൂടിയാണ് ഇന്ന് യാഥാര്‍ത്ഥ്യമായതെന്നും ജെ. നന്ദകുമാര്‍ എക്സില്‍ കുറിച്ചു. 12.20 മുതല്‍ 12.55 വരെയാണ് 84 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന് ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തിയത്.
12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കന്‍ഡ് നേരത്തോളം ചടങ്ങ് നീണ്ടു. രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകള്‍ തുറന്ന് അഞ്ജനമെഴുതി. കണ്ണാടി ഉപയോഗിച്ച് ഭഗവാന് തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: