മലപ്പുറം : യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയിദ് മുഈനലി തങ്ങളെ പിന്തുണച്ച് കെ ടി ജലീല്‍ എംഎല്‍എ.മുഈനലി തങ്ങള്‍ക്ക് നേരെയുള്ള വധഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ജലീല്‍.
പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല.ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും ജലീല്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്മാര്. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്.
പാണക്കാട്ടെ മുഈനലി തങ്ങളെ വീല്‍ചെയറിലാക്കും എന്ന് ഏതോ ഒരു അധമന് പുലമ്പിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ”പാണക്കാട് പൈതൃകം” ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങന്മാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണെന്ന് ജലീല്‍ കുറിച്ചു.
നേതാക്കളെ വെല്ലുവിളിച്ചാല്‍ വീല്ചെയറിലിരിക്കേണ്ടി വരുമെന്ന സന്ദേശമാണ് മുഈനലി തങ്ങള്‍ക്ക് ലഭിച്ചത്. മുസ്ലീം ലീഗ് പ്രവര്ത്തകന് റാഫിയാണ് ഭീഷണി സന്ദേശമയച്ചത്. എന്നാല്‍ മുഈനലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ താന്‍ തമാശയ്ക്ക് ചെയ്തതാണെന്ന് നിലപാട് മാറ്റി റാഫി. മുസ്ലീം ലീഗും മുഈനലി തങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
നേരത്തേ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ തിരുത്തിയതാണ് മൊയിനലി തങ്ങള്‍ക്കെതിരെ ഭീഷണിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: