Categories: Kerala

അയോധ്യ വിഷയത്തില്‍ നടന്‍ മധുപാല്‍ ചിത്രയെ വിമര്‍ശിച്ചുവെന്ന വ്യാജവാര്‍ത്തയുമായി കൈരളി ചാനല്‍; അങ്ങിനെ പറഞ്ഞില്ലെന്ന് മധുപാല്‍

അയോധ്യപ്രാണപ്രതിഷ്ഠാസമയത്ത് എല്ലാവരും രാമനാമം ജപിക്കണമെന്ന ഗായിക കെ.എസ്. ചിത്രയുടെ അഭ്യര്‍ത്ഥനയെ നടന്‍ മധുപാല്‍ വിമര്‍ശിച്ചുവെന്ന വ്യാജവാര്‍ത്ത ചമച്ച് കൈരളി ചാനല്‍. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി പരസ്യമായി കൈരളീ ചാനലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മധുപാല്‍.

Published by

തിരുവനന്തപുരം : അയോധ്യപ്രാണപ്രതിഷ്ഠാസമയത്ത് എല്ലാവരും രാമനാമം ജപിക്കണമെന്ന ഗായിക കെ.എസ്. ചിത്രയുടെ അഭ്യര്‍ത്ഥനയെ നടന്‍ മധുപാല്‍ വിമര്‍ശിച്ചുവെന്ന വ്യാജവാര്‍ത്ത ചമച്ച് കൈരളി ചാനല്‍. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി പരസ്യമായി കൈരളീ ചാനലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മധുപാല്‍.

ചിത്ര പാടുന്ന സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്ന് നടന്‍ മധുപാല്‍ പറഞ്ഞുവെന്നും കൈരളി വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. തനിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുകയാണെന്നും കുപ്രചാരകര്‍ക്കെതിരെ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മധുപാല്‍ വ്യക്തമാക്കി. ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാണെന്നുള്ള ചില പ്രത്യേക കോക്കസുകളുടെ വ്യാമോഹമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തുവരുന്നതെന്നും മധുപാല‍് പറഞ്ഞു. മധുപാലിന്റെ കുറിപ്പ് വൈറലായി.

രാമക്ഷേത്ര പ്രതിഷ്ഠാദിനത്ത് രാമനാമം ജപിക്കണമെന്നും അഞ്ചുതിരിയിട്ട വിളക്കുകത്തിക്കണമെന്നും പറഞ്ഞതിന്റെ പേരില്‍ കെ.എസ്. ചിത്രയ്‌ക്കെതിരെ ദയയില്ലാത്ത ആക്രമണങ്ങളാണ് സബൈര്‍ രംഗത്ത് നടക്കുന്നത്. ഗായകന്‍ ജി. വേണുഗോപാല്‍, നടി കൃഷ്ണ പ്രഭ, സംവിധായകന്‍ പ്രകാശ് ബാരെ, പി.ടി. ഉഷ എന്നിവര്‍ ചിത്രയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക