ന്യൂദല്‍ഹി: ഐക്യരാഷ്ട്ര പൊതു സഭയുടെ 78-ാമത് സഭാകാല പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും.വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ജനുവരി 26 വരെ ഡെന്നിസ് ഫ്രാന്‍സിസ് ഇന്ത്യയിലുണ്ടാകും.
ഡെന്നീസ് ഫ്രാന്‍സിസിന്റെ സന്ദര്‍ശന വേളയില്‍, പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. രക്ഷാസമിതിക്ക് പ്രത്യേക ഊന്നല്‍ നല്കി വികസ്വര രാജ്യങ്ങള്‍ക്ക് വര്‍ധിച്ച പ്രാതിനിധ്യം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയ്ക്കുള്ളില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആഹ്വാനമുള്‍പ്പെടെ വിപുലമായ വിഷയങ്ങള്‍ ചര്ച്ചയാകുമെന്നുമാണ് പ്രതീക്ഷ.
ഡെന്നീസ് ഫ്രാന്‍സിസിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ-യുഎന്‍ ബന്ധം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രാതിനിധ്യമുള്ള പൊതുസഭയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അതുല്യമായ അവസരമാണ് നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ മുന്‍ഗണന നല്കുന്ന വിഷയങ്ങളിലും ആഗോള തെക്കന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളിലും ഐക്യരാഷ്ട്രസഭയുമായി യോജിച്ച് മുന്നോട്ട് പോകുന്നതിനുളള അവസരമാണിത്. യു എന്‍ പൊതു സഭ അധ്യക്ഷപദവിയുടെ പ്രമേയം ‘വിശ്വാസം പുനര്‍നിര്‍മിക്കുകയും ഐക്യദാര്‍ഢ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സില് ഡെന്നിസ് ഫ്രാന്‍സിസ് പ്രസംഗിക്കും. അദ്ദേഹം ന്യൂദല്‍ഹിക്ക് പുറമെ ജയ്പൂരും മുംബൈയും സന്ദര്‍ശിക്കും. 2008ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് അദ്ദേഹം മുംബൈയില്‍ 26/11 സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. കൂടാതെ, അദ്ദേഹം ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കും. 26-ന് മഹാരാഷ്ട്രയിലെ റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാന അതിഥിയായി ഫ്രാന്‍സിസ് പങ്കെടുക്കുന്നതോടെ അദ്ദേഹത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: