അയോധ്യ: അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ ഭാരതത്തില്‍ പ്രകടമാകുന്നത് സാംസ്കാരികമായ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ നാളെ സാംസ്കാരിക സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കണമെന്ന് ഹനുമാന് ഗര്‍ഹി ക്ഷേത്രം പൂജാരി മഹന്ത് രാജു ദാസ് പറഞ്ഞു.
അയോധ്യ മുഴുവന്‍ രാമമായയാണ്. ലോകമെമ്പാടുമുള്ള എല്ലാ രാമഭക്തരേയ്ം ഞാന്‍ അഭിനന്ദിക്കുന്നു. ഈ നിമിഷം ഇനി വരില്ല. അയോധ്യയിലെ ജനങ്ങള്‍ വനവാസം പൂര്‍ത്തിയാക്കിയ ശേഷം ശ്രീരാമന്റെ മടങ്ങിവരവ് ആഘോഷിച്ചതുപോലെ, നാമും അതേ രീതിയില്‍ ആഘോഷങ്ങള്‍ നടത്തണം. ഇത് സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെ ദിനമാണെന്നും അദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമലല്ലയുടെ പ്രാണ പ്രതിഷ്ഠ നാളെ ഉച്ചയ്ക്ക് 12:30നാണ് നടക്കുന്നത്. 500 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് അത്. പലരും അതിനെ എതിര്‍ത്തു എന്നാല്‍ ഇന്ന് അത് സഫലമാകുകയാണ്. നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: