തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും അവരുടെ അണികള്‍ നടത്തുന്ന പ്രചരണവും ഇടതുമുന്നണിയെയും കോണ്‍ഗ്രസിനെ
യും വലയ്ക്കുന്നു. സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതാപന് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്.
രണ്ടു പ്രാവശ്യം വിലക്കിയിട്ടും പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ തുടരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അസംതൃപ്തിയിലാണ്. ചുമരെഴുത്ത് തുടര്‍ന്നാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്ന് പ്രതാപനെയും ചുമരെഴുതുന്ന അണികളെയും കെപിസിസി നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി ആരെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ലെന്നും അതിനു മുന്‍പ് പ്രചരണം നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനം ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇന്നലെ വ്യക്തമാക്കി. എന്നാല്‍ ചുമെരഴുത്തുകള് തുടരുകയാണ്. സീറ്റ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രതാപനുവേണ്ടി ചുമരെഴുത്ത് നടത്തുന്നത് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവര്‍ വിമര്‍ശിക്കുന്നത്.
അതേസമയം സുരേഷ് ഗോപി ബഹുദൂരം മുന്നില്‍ ആയതിനാല്‍ പ്രചരണത്തില്‍ പിന്നോട്ട് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തകര്‍ ചുമരെഴുത്ത് തുടങ്ങിയത് എന്നാണ് പ്രതാപന്റെ അടുപ്പക്കാര്‍ വിശദീകരിക്കുന്നത്.
മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനില്‍കുമാറിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയതാണ് ഇടത് മുന്നണിയില്‍ വിവാദമായത്. സിപിഐയില്‍ മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്, വി. എസ്.സുനില്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കവെയാണ് സുനില്‍കുമാറിന് വേണ്ടി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം തുടങ്ങിയത്.
സിപിഐയും ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തുടങ്ങിയ പ്രചരണം പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും തലവേദനയാവുകയാണ്.
കെ.പി.രാജേന്ദ്രനോടടുപ്പമുള്ള നേതാക്കള്‍ പ്രചരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം തുടരുന്നു. തൃശൂര്‍ മണ്ഡലത്തിന് പുറത്തും സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ലോബിയും ഗ്രൂപ്പും വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കുമ്പോഴും പ്രചാരണം നിര്‍ത്താന്‍ ഇവര്‍ തയ്യാറല്ല. സുനില്‍കുമാര്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ടി അണികളെ കൊണ്ട് പ്രചരണം നടത്തിക്കുകയാണെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: