വിക്രമാദിത്യന്റെ കാലത്താണ് ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രം പണിതത്. കിലോമീറ്ററുകള്‍ക്ക് അകലെനിന്നുതന്നെ കാണാവുന്ന മകുടത്തോടെയുള്ള ഒന്നാംതരം ക്ഷേത്രം. അത് തച്ചുടക്കയ്ക്കപ്പെട്ടു. 1526 ല്‍ അവിടെ വിദേശാക്രമിയായ ബാബര്‍ ചക്രവര്‍ത്തിക്കായി ഒരു സ്മാരകമുയര്‍ത്തി. 1528ലാണതിന്റെ പണിതീര്‍ത്തത്.
ആരാണ് ബാബറിയെന്ന് ‘ബാബര്‍ നാമ’ എന്ന പേരിലുള്ള ആത്മകഥയില്‍ പറയുന്നുണ്ട്. ബാബര്‍നാമയുടെ 121-122 പേജുകളില്‍ സ്വവര്‍ഗ്ഗ പ്രേമിയായ ബാബറിന്റെ ഇഷ്ടക്കാരനായിരുന്നു ബാബറി. അയാള്‍ക്കായി കെട്ടിടം പണിയാന്‍ കണ്ടെത്തിയ സ്ഥലമായിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രം. രാമക്ഷേത്രം തകര്‍ത്ത ് ബാബറി കെട്ടിടം പണിയാനുപയോഗിച്ചത് ക്ഷേത്രത്തിന് ഉപയോഗിച്ച കല്ലും കട്ടയും മരങ്ങളുമെല്ലാം തന്നെ. ബാബറി കെട്ടിടത്തെ നിസ്കാര പള്ളിയായി ഒരിക്കലും കരുതിയതല്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കയ്യിലെ രേഖകളിലെല്ലാം തര്‍ക്ക മന്ദിരമെന്നേ രേഖപ്പെടുത്തിയിട്ടുള്ളൂ. ബാബറി മസ്ജിദ് എന്ന പേര് വീണത് ബ്രിട്ടീഷുകാരുടെ കാലത്താണ്.
അയോധ്യയിലെ തര്‍ക്ക മന്ദിരം നിന്ന സ്ഥാനത്ത് ശ്രീരാമക്ഷേത്രംതന്നെ മതിയെന്ന് തീരുമാനിച്ചത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ തീരുമാനമാണത്. ആ ബെഞ്ചില്‍ വിവിധ മതസ്ഥരുണ്ട്. 8000 ല്‍പ്പരം പേജുള്ള വിധി 2019 ലാണ് പറഞ്ഞത്. അതിനു മുന്‍പ് പല പരിശോധനകളും നടത്തി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചു. തൂണുകളില്‍ കൊത്തുപണികളുണ്ടായിരുന്നു. രാമന്റെയും ഹനുമാന്റെയും ഗണപതിയുടെയുമെല്ലാം തലകളുണ്ടായിരുന്നു. നൃത്തരൂപങ്ങള്‍ കാണാനായി.
അയോധ്യയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതാണ് ഉചിതമെന്ന സുചിന്തിതമായ അഭിപ്രായംതന്നെയാണ് കോടതിയും വ്യക്തമാക്കിയത്. കോടതിയില്‍ കേസ് നടത്തിയ അന്‍സാരി കോടതി വിധിയെ മാനിച്ചു. ക്ഷേത്രം ഉയരുന്നതിനാണ് അദ്ദേഹത്തിന്റെയും പിന്തുണ. 64 ഏക്കര്‍ സ്ഥലം അതിനായി രൂപീകരിച്ച ട്രസ്റ്റിന് കൈമാറി. അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലവും നല്കി.
അയോധ്യയില്‍ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ജനുവരി 22ന് നടക്കുകയാണ്. അതിനെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള മുഹൂര്‍ത്തങ്ങളുണ്ട്. അതിലൊന്ന് 1950 ല്‍ അയോധ്യയിലെ തര്‍ക്കമന്ദരിത്തില്‍ ശ്രീരാമവിഗ്രഹം കണ്ടെത്തിയ ജില്ലാ കളക്ടര്‍ കെ.കെ. നായര്‍ മലയാളിയാണ്. ആലപ്പുഴക്കാരന്. രണ്ടാമത്തെ മലയാളി കെ.കെ. മുഹമ്മദാണ്. പുരാവസ്തു പരിശോധകനായിരുന്ന കോഴിക്കോടുകാരന് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘമാണ് പരിശോധനയില്‍ ക്ഷേത്രം തകര്‍ത്താണ് കെട്ടിടം പൊക്കിയതെന്ന് കണ്ടെത്തിയത്. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ബാബറി മസ്ജിദിന് ചരിത്ര പ്രാധാന്യമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ മുഹമ്മദ് വ്യക്തമാക്കുകയുണ്ടായി.
രഥയാത്രയും ജനശക്തിയാത്രയും
ബിജെപി ഔദ്യോഗികമായി രാമക്ഷേത്ര നിര്‍മ്മാണാവശ്യം അംഗീകരിച്ചത് 1989 ല്‍ ഹിമാചലില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ്. എല്‍.കെ. അദ്വാനിയുടെ രഥയാത്ര 1990 സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് പുറപ്പെട്ടു. അത് തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്ത് ജയിലിലടിച്ചു. കേരളത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ജനശക്തി രഥയാത്ര നടത്തി.
1893ലും 1998ലും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അയോധ്യയില്‍ പള്ളി പൊളിച്ചെന്നും അവിടെ പള്ളി പുനര്‍നിര്‍മ്മിക്കണമെന്നും പറഞ്ഞുകൊണ്ടാണിത്. കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിന്റെ പൊതുവികാരത്തെ പോലും മാനിക്കാതെ ഉയര്‍ന്ന ചിന്തകളും വാദങ്ങളുമെല്ലാം നിയമസഭയുടെ അന്തസ്സിനെപ്പോലും തകര്‍ക്കുന്ന വിധമായെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
നിയമസഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടക്കവെ ഡെപ്യൂട്ടി സ്പീക്കറും മുസ്ലിംലീഗ് നേതാവുമായ കെ. മോയ്ദീന്‍ കുട്ടി ഹാജി എന്ന ബാവഹാജി ഈ ലേഖകനോട് പറഞ്ഞത് ഓര്‍ക്കുകയാണ്. ”ശ്രീരാമന്റെ പേരില്‍ എന്തിനാണീ കോലാഹലം. ശ്രീരാമന് മുസ്ലിങ്ങള്‍ക്കെതിരായിരുന്നോ? ശ്രീരാമന്റെ കഥയല്ലേ രാമായണം. എന്റെ വീട്ടില്‍ ഖുറാനെപ്പോലെ രാമായണവും സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്റുമ്മ രാമായണം വായിക്കുമായിരുന്നു. എന്റെ ചെറുപ്പത്തില്‍ രാമായണം കേട്ടുകൊണ്ടാണ് വളര്‍ന്നത്. മാപ്പിള രാമായണം എന്നൊരു ബുക്കുതന്നെയുണ്ട്. അയോധ്യയില്‍ രാമക്ഷേത്രമല്ലെ വേണ്ടത്.”
സ്വകാര്യ സംഭാഷണത്തിലാണ് ബാവഹാജി ഇതു പറഞ്ഞതെങ്കില്‍ മുസ്ലിംലീഗ് എംപിയും എംഎല്‍എയും മന്ത്രിയുമെല്ലാമായിരുന്ന ഇ. അഹമ്മദും ”അയോധ്യയിലെ തര്‍ക്കം തീര്‍ക്കാന്‍ എല്ലാ ശ്രമവും ലീഗ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടാക്കാം.” എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് പറയുമ്പോള്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയും പി.കെ. കുഞ്ഞാലിക്കുട്ടിയും സാക്ഷിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: