ദത്താത്രേയ ഹൊസബാളെ
ആര്‍എസ്എസ് സര്‍കാര്യവാഹ്
അയോദ്ധ്യ കേവലം ഒരു പട്ടണം മാത്രമല്ല, രാമന്‍ ഒരു ഭാവനയല്ല. രാമന്‍ ചരിത്രമാണ്, വര്‍ത്തമാനകാലമാണ്, രാമന്‍ മനുഷ്യത്വത്തിന്റെ ഭാവിയാകേണ്ടതാണ്. ആവുകയും ചെയ്യും. രാമന്‍ ധര്‍മത്തിന്റെ പ്രതിമയല്ല; വിഗ്രഹമാണ്. രാമന്‍ ധര്‍മം തന്നെയാണ്. രാമന്‍ രാഷ്‌ട്രമാണ്. രാമനുള്ളിടം വനമാണെങ്കിലും അത് രാഷ്‌ട്രമാണെന്നും രാമനില്ലാത്തിടം അവിടെ ജനങ്ങള്‍ ഉണ്ടെങ്കിലും അത് വനമാണെന്നും വാല്മീകി രാമായണത്തില്‍ പറയുന്നുണ്ട്. ഭാരതത്തെ സംബന്ധിച്ച് രാമനും രാഷ്‌ട്രവും വിഭക്തമല്ല. അവിഭക്തമാണ്. രണ്ടല്ല; ഒന്നാണ്. ധര്‍മം രൂപമെടുത്തുവന്നതാണ് രാമന്‍. രാമനെ അനുകരിക്കേണ്ടതാണ്, അനുസരിക്കേണ്ടതാണ്. ജീവിതത്തിലെ ശ്രേഷ്ഠങ്ങളായ മൂല്യങ്ങളെല്ലാം രാമനാണ്. ശുഭകരവും ലോകമംഗളകാരിയും സൃഷ്ടിസംരക്ഷകവും ആയതെല്ലാം രാമനാണ്. ഇതാണ് ഭാരതത്തിന്റെയും ഭാരതസമൂഹത്തിന്റെയും ചിന്താഗതി. അതുകൊണ്ട് രാമക്ഷേത്രം മറ്റൊരു ക്ഷേത്രമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക