മുംബൈ ; ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ 170.98 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൃഷിഭൂമി ലേലത്തില്‍ പിടിച്ച വ്യക്ത ഇവിടെ ഹിന്ദു ധർമ്മം പഠിപ്പിക്കുന്ന സനാതന ധർമ്മ പാഠശാല ഉയര്‍ത്തും.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ, മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലെ സ്വത്തുവകകള്‍ ലേലത്തിൽ വിറ്റു പോയത് വൻ തുകയ്‌ക്കാണ്. .ഇവിടെ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്ന ഇവിടെ ശ്രീവാസ്തവ പറഞ്ഞു.
നാല് വസ്തുക്കളിൽ രണ്ടെണ്ണം മാത്രമാണു ലേലത്തിൽ വിറ്റുപോയത്. 2.01 കോടി രൂപയ്‌ക്കാണ് ഒരു സ്ഥലം ലേലത്തിൽ പോയത്. 170.98 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൃഷിഭൂമിയാണു 2.01 കോടി രൂപയ്‌ക്കു അഭിഭാഷകൻ അജയ് ശ്രീവാസ്തവ വാങ്ങിയത്. ഇവിടെ സനാതന സ്‌കൂള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ ആരംഭിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. അവിടെ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കും.
1730 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 1.56 ലക്ഷം നിശ്ചയിച്ചിരുന്ന മറ്റൊരു കൃഷിഭൂമി 3.28 ലക്ഷം രൂപയ്‌ക്കും ലേലത്തിൽപോയി. നാലു സ്ഥലത്തിനും കൂടി നിശ്ചയിച്ചിരുന്നതു 19.22 ലക്ഷം രൂപയായിരുന്നു. വലിയ രണ്ട് വസ്തുക്കളും ലേലത്തിൽ പോയില്ല.
ദാവൂദ് ഇബ്രാഹിമിന്റെ ഈ രണ്ട് സ്വത്തുക്കളും രത്നഗിരി ജില്ലയിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുക്കളാണിത്. മുംബൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദാവൂദിന്റെ ബാല്യകാല വസതിയും ഇവിടെയാണ്. ദാവൂദിന്റെ വീടും അജയ് ശ്രീവാസ്തവ വാങ്ങിയിരുന്നു. സനാതന ധർമ്മ പാഠശാല ട്രസ്റ്റ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: