മലപ്പുറം: ബാറുകളില്‍ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയില്‍ പിടികൂടരുതെന്ന വിവാദ ഉത്തരവ് മലപ്പുറം എസ്പി പിന്‍വലിച്ചു. ബാറുകള്ക്കുളളില് നിന്ന് പിടികൂടരുത് എന്ന നിര്‍ദേശത്തില്‍ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം.
എസ്എച്ച്ഒ മാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്കിയ ഉത്തരവാണ് വിവാദമായത്. അംഗീകൃത ബാറുകളുടെ ഉള്ളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ വാഹന പരിശോധനയ്ക്കിടെ പിടികൂടരുത് എന്നായിരുന്നു നിര്‍ദേശം.
ഉത്തരവ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.മദ്യപിച്ചു വാഹനമോടിക്കുന്നത് കുറ്റകരമായിരിക്കെയാണ് എസ്പിയുടെ ഉത്തരവ് .ഉത്തരവ് തയാറാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവാണെന്നാണ് എസ്പി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: