ന്യൂദല്‍ഹി: സ്വര്‍ണ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഭാരതം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഭാരതം ഉയര്‍ന്നു. 48157.71 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 800.78 ടണ്‍ സ്വര്‍ണ ശേഖരമാണ് കരുതലായുള്ളത്. സൗദി അറേബ്യ, യുകെ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ പിന്തള്ളിയാണ് ഭാരതത്തിന്റെ ഈ നേട്ടം. നിലവില്‍ സൗദിയും യുകെയും യഥാക്രമം പതിനാറും പതിനേഴും സ്ഥാനത്താണ്.
കണക്ക് പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസാണ് ഒന്നാം സ്ഥാനത്ത്. ജര്‍മ്മനിയാണ് രണ്ടാമത് (3,352 ടണ്‍). ഇറ്റലി, ഫ്രാന്‍സ് റഷ്യ, എന്നീ രാജ്യങ്ങള്‍ക്ക് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളാണ്. ചൈന ആറാം സ്ഥാനം (2191.53 ടണ്‍), സ്വിറ്റ്സര്‍ലന്‍ഡ് ഏഴാം സ്ഥാനം (1010 ടണ്‍), ജപ്പാന് എട്ടാം സ്ഥാനം (845.97 ടണ്‍), നെതര്‍ലന്‍ഡ്(612.45 ടണ്‍) പത്താം സ്ഥാനത്തുമാണ്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സ്വര്‍ണ ശേഖരം പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വര്‍ണത്തെ സ്ഥിരവും വിശ്വസനീയവുമായ നിക്ഷേപമായാണ് കണക്കാക്കുന്നത്. സ്വര്‍ണം കൈവശം വയ്ക്കുന്നതിലൂടെ രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിരതയില്‍ ആത്മവിശ്വാസം വര്‍ധിക്കും. ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതില്‍ സ്വര്‍ണത്തിന് നിര്‍ണായക പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: